Wednesday, October 15, 2025
Mantis Partners Sydney
Home » ഓസ്ട്രേലിയയിൽ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ലുലു ഗ്രൂപ്പിനെ ക്ഷണിച്ച് പ്രധാനമന്ത്രി ആൻ്റണി അൽബനീസി.
ഓസ്ട്രേലിയയിൽ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ലുലു ഗ്രൂപ്പിനെ ക്ഷണിച്ച് പ്രധാനമന്ത്രി ആൻ്റണി അൽബനീസി.

ഓസ്ട്രേലിയയിൽ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ലുലു ഗ്രൂപ്പിനെ ക്ഷണിച്ച് പ്രധാനമന്ത്രി ആൻ്റണി അൽബനീസി.

by Editor

അബുദാബി: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിനെ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി ആൻ്റണി അൽബനീസി. യുഎഇ സന്ദർശന വേളയിലാണ് ലുലു ഗ്രൂപ്പ് ചെയർമാനായ യൂസഫ് അലിയോട് ഓസ്ട്രേലിയയിൽ തങ്ങളുടെ ശൃംഖല തുടങ്ങാൻ ആവശ്യപ്പെട്ടത്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസി അബൂദബി മുഷ്റിഫിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. വ്യാപാരനയം വിപുലമാക്കുന്നതിൻ്റെ ഭാഗമായി യുഎസ്, യുകെ എന്നിവടങ്ങളിലെ സന്ദർശനങ്ങൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ആൻ്റണി ആൽബനീസി യുഎഇയിലെത്തിയത്. അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്കും അദ്ദേഹം സന്ദർശിച്ചു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്കൊപ്പം ലുലു ഹൈപ്പർമാർക്കറ്റ് നടന്ന് കണ്ട പ്രധാനമന്ത്രി ആൻ്റണി ആൽബനീസി വൈവിധ്യമാർന്ന ഓസ്ട്രേലിയൻ ഉത്പന്നങ്ങളുടെ ശേഖരം കണ്ടു. പ്രമീയം ഓസ്ട്രേലിയൻ മീറ്റ്, പഴം പച്ചക്കറി ഉത്പന്നങ്ങൾ എന്നിവയുടെ വിപുല ശേഖരമാണ് ലുലുവിലുള്ളത്. കർഷകരും വിതരണക്കാരുമായി നേരിട്ട് ബന്ധമുള്ള ലുലുവിൻ്റെ സേവനം ഓസ്ട്രേലിയക്ക് ഗുണകരമാവുമെന്ന് ആൻ്റണി ആൽബനീസി ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയൻ ഉത്പന്നങ്ങൾക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും ലോജിസ്റ്റിസ്‌ക്‌സ് കേന്ദ്രങ്ങൾ വഴി മികച്ച തൊഴിലവസരമാണ് നൽകുന്നതെന്നും അദേഹം പറഞ്ഞു. ലുലു ഗ്രൂപ്പിനെ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ച ആൻ്റണി ആൽബനീസി നിലവിൽ ഓസ്ട്രേലിയയിലെ സൂപ്പർ മാർക്കറ്റ് ഭീമന്മാരായ കോൾസിനും വൂൾവർത്തിനും ഒപ്പം മത്സരിക്കാനും ആവശ്യപ്പെട്ടു.

ഓസ്ട്രേലിയ – യുഎഇ സ്വതന്ത്ര വ്യാപാര കരാർ ഒക്റ്റോബർ ഒന്ന് മുതൽ നടപ്പാക്കുമെന്നും ഓസ്ട്രേലിയയുടെ സുപ്രധാന വ്യാപാര പങ്കാളിയായി യുഎഇ മാറുമെന്നും പ്രധാനമന്ത്രി ആൻ്റണി ആൽബനീസി വ്യക്തമാക്കി. യുഎഇയിലെ ഓസ്ട്രേലിയൻ അംബാസഡർ റിദ്വാൻ ജാദ്വത്, ഓസ്ട്രേലിയയിലെ യുഎഇ അംബാസഡർ എ.എ. ഫഹദ് ഉബൈദ് മുഹമ്മദ്, ലുലു ഗ്രൂപ്പ് ഡയറക്റ്റർ ആൻഡ് ചീഫ് സസ്റ്റൈനബിളിറ്റി ഓഫിസർ മുഹമ്മദ് അൽത്താഫ്, ഗ്ലോബൽ ഓപ്പറേഷൻ ഡയറക്റ്റർ ഷാബു അബ്‌ദുൾ മജീദ്, ഡയറക്റ്റർ ഓഫ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്റ്റർ വി. നന്ദകുമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Send your news and Advertisements

You may also like

error: Content is protected !!