Mantis Partners Sydney
Sunday, March 15, 2026
Mantis Partners Sydney
Home » അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ആദ്യത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ആന്തണി അൽബനീസി.
അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ആദ്യത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ആന്തണി അൽബനീസി.

അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ആദ്യത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ആന്തണി അൽബനീസി.

by Editor
Send your news and Advertisements

കാൻബറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസി (62) വിവാഹിതനായി. ദീർഘകാല പങ്കാളിയായ ജോഡി ഹെയ്‌ഡനെ(46)യാണ് അൽബനീസ് വിവാഹം കഴിച്ചത്. ഇതോടെ അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ആദ്യത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി മാറി അൽബനീസി. സാമ്പത്തിക സേവന മേഖലയിലെ ഉദ്യോഗസ്ഥയാണ് ഹെയ്ഡൻ. കാൻബറയിലെ അൽബനീസിൻ്റെ ഔദ്യോഗിക വസതിയായ ‘ദി ലോഡ്‌ജി’ൻ്റെ പൂന്തോട്ടത്തിൽ നടന്ന സ്വകാര്യ ചടങ്ങിൽ വെച്ചാണ് വിവാഹം നടന്നത്.

അഞ്ച് വർഷം മുൻപ് മെൽബണിൽ നടന്ന ഒരു ബിസിനസ് ഡിന്നറിൽ വെച്ചാണ് അൽബനീസ് ഹെയ്‌ഡനെ കണ്ടുമുട്ടിയത്. 2024 ലെ വാലൻ്റൈൻസ് ദിനത്തിൽ, ‘ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരു പങ്കാളിയെ’ തനിക്ക് ലഭിച്ചുവെന്ന് അൽബനീസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിവാഹാഭ്യർത്ഥന നടത്തി ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ വിവാഹം നടക്കുന്നത്. വർഷങ്ങളായി നിരവധി പൊതു പരിപാടികളിൽ ഹെയ്‌ഡൻ അൽബനീസിനൊപ്പം പങ്കെടുത്തിട്ടുണ്ട്. 2022-ലെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ഈ വർഷം മെയിൽ അദേഹത്തിൻ്റെ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും അവർ ഒപ്പമുണ്ടായിരുന്നു.

അൽബനീസിൻ്റെ രണ്ടാം വിവാഹമാണിത്. 2019-ലാണ് അൽബനീസ് ആദ്യ ഭാര്യയുമായി വിവാഹ മോചനം നേടിയത്. ഈ വിവാഹ ബന്ധത്തിൽ ദമ്പതികൾക്ക് നഥാൻ എന്ന് പേരുള്ള ഒരു മകനുണ്ട്.

You may also like

error: Content is protected !!