Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ‘അങ്കം അട്ടഹാസം’ ട്രെയിലർ പുറത്തിറങ്ങി
‘അങ്കം അട്ടഹാസം’ ട്രെയിലർ പുറത്തിറങ്ങി

‘അങ്കം അട്ടഹാസം’ ട്രെയിലർ പുറത്തിറങ്ങി

by Editor
Send your news and Advertisements

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, മഖ്ബൂൽ സൽമാൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായത്തുന്ന ‘അങ്കം അട്ടഹാസം’ ട്രെയിലർ പുറത്തിറങ്ങി. പുതുമുഖ നടി കൂടിയായ അംബികയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അന്ന രാജൻ, അലൻസിയർ, അമിത്, നന്ദു, നോബി, കുട്ടി അഖിൽ, അജയ്, സൂരജ് സുകുമാർ, സ്‌മിനു സിജോ, രതീഷ് വെഞ്ഞാറമൂട് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

സുജിത്ത് എസ്. നായരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്നത്. ട്രയാനി പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ അനിൽ കുമാർ ജി. നിർമിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ശിവൻ എസ് സംഗീതാണ്. മാധവിന്റേതായ നിരവധി ആക്‌ഷൻ സീക്വൻസുകളും ട്രെയിലറിൽ കാണാം. അരങ്ങേറ്റ ചിത്രമായ ‘കുമ്മാട്ടിക്കളി’യിലും ആക്‌ഷന് പ്രാധാന്യമുള്ള വേഷത്തിലാണ് മാധവ് എത്തിയത്.

You may also like

error: Content is protected !!