29
മസര്‍ ഇ ഷരീഷ്: അഫ്ഗാനിസ്ഥാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 20 മരണം. ഭൂചലനമുണ്ടായ മസര്‍ ഇ ഷരീഷ് പ്രദേശത്ത് വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് പ്രകാരം 300 -ലേറെ പേര്‍ക്ക് ഭൂചലനത്തില്‍ പരുക്കേട്ടിട്ടുണ്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത.
523,000 പേര്‍ താമസിക്കുന്ന അഫ്ഘാനിസ്ഥാനിലെ വലിയ ഒരു പ്രദേശം ആണ് മസര്‍ ഇ ഷരീഷ്. ബാല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും വന്‍ നാശനഷ്ടമുണ്ടായതായി അഫ്ഗാന്‍ താലിബാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍കത്തനം പുരോഗമിക്കുകയാണെന്നും താലിബാന്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും ഉള്‍പ്പെടെ എത്തിച്ചുവരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.



