Saturday, May 10, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » പാക് വിമാനങ്ങൾക്ക് ഇന്ത്യയ്ക്ക് മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി.
ഇന്ത്യ പാക്കിസ്ഥാന്‍ കാശ്മീർ

പാക് വിമാനങ്ങൾക്ക് ഇന്ത്യയ്ക്ക് മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി.

പാക്കിസ്ഥാൻ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്ലൈ സോൺ ‘ പ്രഖ്യാപിച്ചു.

by Editor

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പാക്കിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്ക് ഇനി ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കാനാകില്ല. യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അതേസമയം, പാക്കിസ്ഥാൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല. പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്. പാക്കിസ്ഥാനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിർത്തി അടക്കാനുള്ള തിരുമാനത്തിലേക്ക് ഇന്ത്യ കടന്നത്. ഇന്ത്യൻ വിമാനങ്ങൾക്കു നേരത്തെ പാക്കിസ്ഥാൻ അനുമതി നിഷേധിച്ചിരുന്നു. പാക്കിസ്ഥാൻ തീരുമാനം വന്ന് 6 ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ മറുപടി.

പഹൽഗാം കൂട്ടക്കുരുതിക്ക് ശേഷം തുടർച്ചയായ ദിവസങ്ങളിൽ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ് പാക്കിസ്ഥാൻ. തുടർച്ചയായ ആറാം രാത്രിയും നൗഷേര, സുന്ദർബാനി, അഖ്നൂർ സെക്ടറുകൾക്ക് നേരേയും പർഗ് വാൾ സെക്ടറിലുമുണ്ടായ കരാർ ലംഘനങ്ങൾ ഇന്ത്യൻ സേന കടുത്ത മറുപടി നൽകി. നിയന്ത്രണരേഖയിലും ജമ്മു കശ്മീര്‍ രാജ്യാന്തര അതിർത്തിയിലും പ്രകോപനമില്ലാതെ പാക്കിസ്ഥാൻ നടത്തുന്ന വെടിവയ്പ്പിനെതിരെ ഇന്ത്യ താക്കീത് നൽകി. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ നടത്തിയ ചർച്ചയിൽ ആയിരുന്നു മുന്നറിയിപ്പ് നൽകിയത്.

പ്രധാനമന്ത്രിയുടെ വസതിയിൽ രാത്രി വൈകിയും നിർണായക കൂടിക്കാഴ്ചകൽ നടന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയുടെ ഭാഗമായി. കരസേനാ മേധാവിയും പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ഇന്നലെ രാവിലെ സുരക്ഷാ കാര്യങ്ങൾ വിലയിരുത്താനായി കേന്ദ്ര മന്ത്രിസഭാ സമിതി യോ​ഗവും ചേർന്നിരുന്നു.

അതേസമയം ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക്കിസ്ഥാൻ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്ലൈ സോൺ ‘ പ്രഖ്യാപിച്ചു. മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും വ്യോമസേനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി നോട്ടീസ് നൽകി. 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ സൈനിക നടപടി ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടർന്നാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനം മാറ്റി; വിക്ടറി ഡേ പരേഡിൽ രാജ്‍നാഥ് സിങ് പങ്കെടുക്കും.

1971-ലെ യുദ്ധവും നിയന്ത്രണരേഖയും ഷിംല കരാറും

You may also like

error: Content is protected !!