ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന. ഫ്രാൻസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 1886 പോയന്റാണ് അർജന്റീനക്കുള്ളത്. 1854 പോയന്റാണ് സ്പെയിനുള്ളത്.
ഫിഫ ലോക റാങ്കിംഗുകൾ – ആദ്യ 10 സ്ഥാനക്കാർ
അർജന്റീന
സ്പെയിൻ
ഫ്രാൻസ്
ഇംഗ്ലണ്ട്
ബ്രസീൽ
നെതർലാൻഡ്‌സ്
പോർച്ചുഗൽ
ബെൽജിയം
ഇറ്റലി
ജർമ്മനി
15-ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യയിൽ നിന്നും മുന്നിൽ. ഇറാൻ 18-ാമതും ദക്ഷിണ കൊറിയ 23-ാം സ്ഥാനത്തും നിൽക്കുന്നു. ഇന്ത്യ ഒരു സ്ഥാനം പിന്നോട്ടിറങ്ങി 127-ാം സ്ഥാനത്താണുള്ളത്. ഇന്ത്യയുടെ അയൽക്കാരായ പാക്കിസ്ഥാൻ 198-ാം സ്ഥാനത്തും ശ്രീലങ്ക 200-ാം സ്ഥാനത്തും ബംഗ്ലാദേശ് 183-ാം സ്ഥാനത്തുമാണ്. 12-ാം സ്ഥാനത്തുള്ള മൊറോക്കോയാണ് ആഫ്രിക്കയിൽ നിന്നും ഒന്നാമത്. സെനഗൽ 19-ാമതും ഈജിപത് 32-ാമതും നിൽക്കുന്നു. തെക്കേ അമേരിക്കയിലെ മികച്ച ടീമുകളായ യുറുഗ്വായ് 13-ാമതും കൊളംബിയ 14-ാമതുമാണ്.