Monday, June 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മുഹമ്മ​ദ് ഷമി രാഷ്‌ട്രീയത്തിലേക്ക് ? യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി
മുഹമ്മ​ദ് ഷമി രാഷ്‌ട്രീയത്തിലേക്ക്? യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

മുഹമ്മ​ദ് ഷമി രാഷ്‌ട്രീയത്തിലേക്ക് ? യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

by Editor

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം മുഹമ്മ​ദ് ഷമി. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. യോ​ഗി ആദിത്യനാഥിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കൂടിക്കാഴ്ചയുടെ വിവരം ഷമി അറിയിച്ചത്. ഉത്തർപ്രദേശിന്റെയും ജനങ്ങളുടെയും പുരോ​ഗതിയെ കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് ഷമി എക്സിൽ കുറിച്ചു.

“സുസ്ഥിര വികസനത്തിനും സാമൂഹിക പുരോ​ഗതിക്കും ഊന്നൽ നൽകിക്കൊണ്ട് ഒരു രൂപരേഖ തയാറാക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചു. സമൂഹത്തെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ഇതിലൂടെ വ്യക്തമാണ്. ഉത്തർപ്രദേശിന്റെ നല്ല ഭാവിയിക്ക് വേണ്ടിയുള്ള യാത്രയിൽ പങ്കാളിയാകാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ഒരുമിച്ച് അത് യാഥാർത്ഥ്യമാക്കാം”- ഷമി കുറിച്ചു.

ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് ഷമി രാഷ്‌ട്രീയത്തിലേക്ക് വരാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ ഷമി നിലവിൽ പശ്ചിമബം​ഗാളിലാണ് താമസിക്കുന്നത്.

You may also like

error: Content is protected !!