Wednesday, April 16, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മറക്കാനാവുമോ നയനയെ…..
മറക്കാനാവുമോ നയനയെ.....

മറക്കാനാവുമോ നയനയെ…..

by Editor
Mind Solutions

കുടുംബം കൂട്ട ആത്മഹത്യയിൽ അഭയം തേടിയപ്പോഴും സിനിമാ ലോകത്തിന് അതൊരു വാർത്തയായിരുന്നില്ല..
ഒറ്റ സീനിലെയുള്ളൂ സ്ത്രീധനം എന്ന സിനിമയിൽ നയന എന്ന നടി അവതരിപ്പിച്ച സുലോചന എന്ന കഥാപാത്രം. പക്ഷേ അഭിനയം അറിയുന്നവർക്ക് ഓർമ്മിക്കപ്പെടാൻ ഒരു സീൻ തന്നെ ധാരാളം എന്ന് ആ സിനിമയിലൂടെ നടി തെളിയിച്ചു.

1990 മുതൽ 95 വരെ ഒരു അഞ്ചു വർഷം അഭിനയിച്ച 20 -ഓളം സിനിമകളിൽ മൂന്ന് സീനുകൾക്ക് അപ്പുറം പോയിട്ടില്ല നയനയുടെ കഥാപാത്രങ്ങൾ. നല്ല ഉയരം, മുഖപ്രസാദം, നീണ്ട മുടി സ്വാഭാവികതയിൽ ഊന്നിയ ഭാവചലനങ്ങൾ, നല്ല കഥാപാത്രങ്ങൾ ലഭിക്കാൻ എന്തുകൊണ്ടും അർഹയായിരുന്നു നയന.

ചെറിയ ചെറിയ കഥാപാത്രങ്ങൾ കൊടുത്ത് അവരെ മോഹിപ്പിച്ച് ഒടുവിൽ അത്തരം വേഷങ്ങൾ പോലും നിഷേധിച്ച് സിനിമ പക്ഷേ അവരുടെ കരിയറും ജീവിതവും തച്ചുടച്ചു. ആലപ്പുഴക്കാരിയാണ് ബിന്ദു എന്ന നയന. സ്കൂൾ കലോത്സവങ്ങളിൽ നൃത്തത്തിൽ മികവ് തെളിയിച്ച നടി ആലപ്പുഴയിലെ ഒരു ഡാൻസ് ട്രൂപ്പിൽ കലാകാരിയായി ആയിരുന്നു കരിയർ തുടങ്ങുന്നത്.

80 -കളുടെ അന്ത്യത്തിൽ നാടകങ്ങളിലും നയന സജീവമായിരുന്നു. 1990 -ലാണ് നയനയുടെ സിനിമയിലെ അഭിനയ തുടക്കം. വിജി തമ്പിയുടെ മറുപുറത്തിൽ കഥാനായികയുടെ കൂട്ടുകാരിയായി. ഇതേ വർഷം കാട്ടുകുതിരയിൽ ജാനുവായും, മുഖത്തിൽ ജോസഫൈനായും നടി നന്നായി ശ്രദ്ധിക്കപ്പെട്ടു. 91 -ലും വിഷ്ണു ലോകം, ചെപ്പുകിലിക്കുന്ന ചങ്ങാതി, കടിഞ്ഞൂൽ കല്യാണം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളിൽ നയന അഭിനയിച്ചു. അഞ്ച് സിനിമകളിലാണ് 92-ൽ നയന അഭിനയിച്ചത്. ഇതിൽ അമ്മിണിക്കുട്ടിയായി ഉത്സവമേളത്തിൽ ജഗതിക്കൊപ്പമുള്ള കോമ്പിനേഷൻ സീനുകളിൽ നടി ശരിക്കും ഷൈൻ ചെയ്തു.

സത്യപ്രതിജ്ഞയിലെ അംഗനവാടി ടീച്ചറും ആയുഷ്കാലത്തിലെ നേഴ്സും സീനുകളുടെ എണ്ണത്തിനപ്പുറം നയനയുടെ സ്ക്രീൻ പ്രസൻസിന് ദൃഷ്ടാന്തങ്ങളാണ്. 93-ൽ നടിക്ക് രണ്ട് സിനിമകളെയുള്ളൂ. ഇത് മഞ്ഞുകാലവും, സ്ത്രീധനവും. സ്ത്രീധനത്തിലെ സുലോചനയിലൂടെ ഒരിക്കൽ കൂടി നയന തന്റെ അഭിനയമികവ് തെളിയിച്ചു. പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ തങ്കമണി, മലപ്പുറം ഹാജിയിലെ സൈനബ. 94 -ലും നയനക്ക് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ലഭിച്ചു.

95 -ലെ തോവാളപ്പൂക്കൾക്ക് ശേഷം എന്തുകൊണ്ടോ സിനിമയ്ക്ക് നയന വേണ്ടാത്തവളായി. 2005 വരെ ഒരു 10 വർഷക്കാലം ഒരു സിനിമയിൽ പോലും നടി അഭിനയിച്ചില്ല എന്നറിയുമ്പോഴാണ് ആ അവഗണനയുടെ വ്യാപ്തി എത്ര ഭീകരമായിരുന്നു എന്ന് മനസ്സിലാവുക. സീരിയലുകളിലാണ് ഇക്കാലം നയന കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത്. എങ്കിലും അവിടെയും ഒരു സിഗ്നേച്ചർ ഇടാൻ നടിക്ക് കഴിഞ്ഞില്ല. ബിസിനസ്സിൽ ഇറങ്ങിയെങ്കിലും ലക്ഷങ്ങളുടെ കടക്കാരിയായി. അവിടെയും നടിയെ ദുരന്തങ്ങൾ വേട്ടയാടി. 2008-ൽ മൈസൂരിൽ വെച്ച് നയനയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം കൂട്ട ആത്മഹത്യയിൽ അഭയം തേടിയപ്പോഴും സിനിമാ ലോകത്തിന് അതൊരു വാർത്തയായിരുന്നില്ല

കടപ്പാട് FB

 

Top Selling AD Space

You may also like

error: Content is protected !!