ലോകമെങ്ങും വിശ്വാസികള്‍ ഇന്ന് ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷിക്കാൻ നക്ഷത്രങ്ങളും പുൽക്കൂടുകളുമൊരുക്കി കാത്തിരിക്കുന്ന ഇടങ്ങളിലേക്ക് പാപ്പമാരെത്തി ശാന്തിഗീതം പാടി, മധുരം വിതരണം ചെയ്‌തു. വാദ്യഘോഷ അകമ്പടിയിൽ പാട്ടുപാടി കരോൾ സംഘം നാട് ചുറ്റി. പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. പതിവുപോലെ നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമായാണ് നാടെങ്ങും ക്രിസ്മസിനെ വരവേറ്റത്. ക്രിസ്തുമസ് പ്രതീക്ഷയുടെയും പ്രത്യാശയുടെയുടെയും സ്നേഹത്തിൻ്റെയും ഒക്കെ ആഘോഷമാണ്. പാശ്ചാതിയർക്കു ക്രിസ്മസ് ദിനങ്ങളിലേക്കുള്ള യാത്ര ഒരു ആഘോഷമാണെങ്കിലും പൗരസ്ത്യ സഭകൾ നോമ്പിൻ്റെയും അനുതാപത്തിൻ്റെയും വഴികളിലുടെയാണ് ക്രിസ്തുവിൻ്റെ ജനനത്തിലേക്കു പ്രവേശിക്കുന്നതു. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. കേക്കുകളും മധുരപലഹാരങ്ങളും ആശംസകളും കൈമാറി ലോകം ക്രിസ്മസിന്റെ സ്നേഹവും സാഹോദര്യവും കൈമാറുന്നു. അലങ്കാരവിളക്കുകളും പുല്‍കൂടുകളും പാട്ടുകളുമെല്ലാം ആഘോഷത്തിന് വര്‍ണശോഭ നല്‍കുന്നു.
ഇന്ന് ആഘോഷത്തിന്റെ പകലാണ്. സാഹോദര്യവും കുടുംബബന്ധങ്ങളും പുതുക്കുന്ന സ്നേഹവിരുന്നുകളുടെ ദിനം. ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം എന്ന സ്വർഗീയ ആശംസ ഹൃദയങ്ങളിൽ സ്വീകരിക്കാം. നിരന്തരം നന്മചെയ്യുക എന്നത് ജീവിതനിയോഗമായി സ്വീകരിച്ചുകൊണ്ട് പുതുവർഷത്തിലേക്ക് ചുവടുവെയ്ക്കാം. ഈ സന്തോഷദിനത്തില്‍ എല്ലാ ഓൺലൈൻ വാർത്തകൾ വായനക്കാർക്കും അനുഗ്രഹദായകമായ ക്രിസ്മസ് ആശംസിക്കുന്നു.