Tuesday, March 24, 2026
Home » ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ ഗോവയില്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ ഗോവയില്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ ഗോവയില്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

by Editor
Send your news and Advertisements

ഗോവ: ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ ദക്ഷിണ ഗോവയിലെ ചരിത്രപ്രസിദ്ധമായ ശ്രീ സംസ്ഥാന്‍ ഗോകര്‍ണ്‍ ജീവോത്തം മഠത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്‌തു. 77 അടിയോളം ഉയരമുള്ള വെങ്കല പ്രതിമ പ്രശസ്ത ശില്പി രാം സുതറാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ധ്വജാരോഹണച്ചടങ്ങും പതാകയുയര്‍ത്തലും നടന്ന് ദിവസങ്ങള്‍ക്കുളളില്‍ത്തന്നെ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.

ശ്രീ സംസ്‌ഥാന്‍ ഗോകർണ പാർത്ഥഗലി ജീവോത്തം മഠം ആദ്യത്തെ ഗൗഡ് സരസ്വത ബ്രാഹ്മണ വൈഷ്ണവ മഠമാണ്. എ.ഡി. പതിമൂന്നാം നൂറ്റാണ്ടിൽ ജഗദ്ഗുരു മാധവാചാര്യ സ്ഥാപിച്ച ദ്വൈത ക്രമമാണ് ഇവിടെ പിന്തുടരുന്നത്. കുശാവതി നദിയുടെ തീരത്തുള്ള ദക്ഷിണ ഗോവയിലെ ഒരു ചെറിയ പട്ടണമായ പാർത്ഥഗലിയിലാണ് മഠത്തിന്റെ ആസ്ഥാനം. കാലങ്ങളായി ആത്മീയ കേന്ദ്രമായി സേവനമനുഷ്ഠിച്ചിരുന്ന മഠം പൂർണ്ണമായും നവീകരിച്ച് ആധുനിക രൂപം നൽകിയിട്ടുണ്ടെന്ന് ഗോവ പൊതുമരാമത്ത് വകുപ്പ് മന്ത്രി ദിഗംബർ കാമത്ത് പറഞ്ഞു. മഠ പാരമ്പര്യത്തിന്റെ 550 വർഷങ്ങൾ ആഘോഷിക്കുന്നതിനായി നവംബർ 27 മുതൽ ഡിസംബർ 7 വരെ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ശ്രീ സംസ്ഥാന്‍ ഗോകര്‍ണ്‍ ജീവോത്തം മഠത്തിന്റെ 550-ആം വാര്‍ഷികത്തില്‍ ഒന്‍പത് കാര്യങ്ങള്‍ മോദി അഭ്യര്‍ഥിച്ചു. ജല സംരക്ഷണം, കൂടുതല്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുക, ശുചിത്വം പ്രതിബദ്ധതയാക്കുക, സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യുക, ഇന്ത്യയുടെ വിവിഭ ഭാഗങ്ങളെ കുറിച്ച് മനസിലാക്കിക്കൊണ്ട് ദേശ് ദര്‍ശനില്‍ (travelling around India) പങ്കാളികളാകുക, സ്വാഭാവികമായ കാര്‍ഷിക രീതികള്‍ സ്വീകരിക്കുക, മില്ലറ്റ് ഉപയോഗം വര്‍ധിപ്പിച്ചും എണ്ണ ഉപയോഗം കുറച്ചും ആരോഗ്യകരമായ ജീവിതരീതിയിലേക്ക് മാറുക എന്നിവയാണിത്. പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്തമുള്ള ശീലങ്ങള്‍ സ്വീകരിക്കുന്നതും ദേശീയ പുരോഗതിയുടെ കേന്ദ്രബിന്ദുവാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

You may also like

error: Content is protected !!