ന്യൂഡൽഹി: എഴുപത്തൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. റാണി മുഖർജിയാണ് മികച്ച നടി. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ആറ്റ്ലി സംവിധാനം ചെയ്ത ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്. ഷാരൂഖ് ഖാന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. ട്വൽത്ത് ഫെയിൽ എന്ന ചിത്രമാണ് നടൻ വിക്രാന്ത് മാസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിതോ സെൻ നേടി. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വൽത്ത് ഫെയിലാണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനിയാണ്.
പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ ഉർവ്വശിയും തേടി. വശിലെ പ്രകടനത്തിലൂടെ ജാൻകി ബോഡിവാലെയും മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. ആനിമലിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്ക് സ്വന്തമാക്കി.
പുരസ്കാര പട്ടിക ചുവടെ:
മികച്ച നടൻ : ഷാരൂഖ് ഖാൻ (ജവാൻ), വിക്രാന്ത് മാസി (ട്വൽത്ത് ഫെയിൽ)
മികച്ച നടി: റാണി മുഖർജി ( മിസിസ് ചാറ്റർജി വെഴ്‌സ് നോർവെ )
മികച്ച ആക്ഷൻ കൊറിയോഫ്രി : ഹനുമാൻ, നന്ദു-പൃഥ്വി
മികച്ച കൊറിയോഗ്രഫി : റോക്കി ഓർ റാണി കി പ്രേം കഹാനി, വൈഭവി മർച്ചന്റ്റ്
മികച്ച ഗാനരചയീതാവ് : ബലഗം, കസർല ശ്യാം
മികച്ച സംഗീത സംവിധാനം: വാത്തി, ജി.വി പ്രകാശ്
മികച്ച സംഗീത പശ്ചാത്തല സംഗീതം : ആനിമൽ, ഹർഷവധൻ രാമേശ്വർ
മികച്ച മേക്കപ്പ് : സാം ബഹദൂർ, ശ്രീകാന്ത് ദേശായി
മികച്ച വസ്ത്രാലങ്കാരം : സാം ബഹദൂർ
മികച്ച പ്രൊഡക്ഷൻ ഡിസൈൻ : 2018
മികച്ച എഡിറ്റിങ് : പൂക്കാലം, മിഥുൻ മുരളി
മികച്ച സൗണ്ട് ഡിസൈനിങ് : ആനിമൽ, സച്ചിൻ സുധാകരൻ, ഹരിഹരൻ മുരളീധരൻ
മികച്ച തിരക്കഥ : ബേബി (തെലുങ്ക് ) പാർക്കിങ് (തമിഴ്).
സംഭാഷണം : സിർഫ് ഏക് ബന്ദ കാഫി ഹേൻ
മികച്ച ഛായാഗ്രഹണം : ദ കേരള സ്റ്റോറി
മികച്ച ഗായിക : ഛലിയ, ജവാൻ, ശിൽപ റാവു
മികച്ച ഗായകൻ : പ്രേമിസ്‌തുന (ബേബി) പി.വി.എൻ രോഹിത്
മികച്ച ബാല താരം : സുകൃതി വേണി, കബീർ ഖണ്ഡാരെ, ട്രീഷ തോസർ, ശ്രീനിവാസ് പോകലെ, ഭാർഘവ്
സഹനടി : ഉർവ്വശി (ഉള്ളൊഴുക്ക് ), ജാൻകി ബോദിവാല (വശ്)
സഹ നടൻ : വിജയരാഘവൻ (പൂക്കാലം), മുത്തുപ്പേട്ട സോമു ഭാസ്കർ (പാർക്കിങ്)
മികച്ച സംവിധാനം : സുദിതോ സെൻ, കേരള സ്റ്റോറി
ജനപ്രീയ സിനിമ : റോക്കി ഓർ റാണി കി പ്രേം കഹാനി