17
കാൻബറ: കാൻബറയ്ക്ക് സമീപം 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് രാവിലെ കാൻബറയിൽ നിന്ന് ഏകദേശം 100 കിലോമീറ്ററിലധികം വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബൂറോവയിൽ (Boorowa) ആണ് റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ ഏകദേശം 11.73 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് Geoscience Australia റിപ്പോർട്ട് ചെയ്യുന്നു.
കാൻബറ, സിഡ്‌നി, ഡബ്ബോ (Dubbo) തുടങ്ങിയ ഇടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ഗുരുതരമായ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും വീടുകളിലെ ജനാലകളും വാതിലുകളും കുലുങ്ങിയതായും സാധനങ്ങൾ താഴെ വീണതായും പ്രദേശവാസികൾ അറിയിച്ചിട്ടുണ്ട്.


