95
മുംബൈ: 29 വർഷമായി ഒളിവില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീല്‍ സംഘാംഗം കർണാടകയിലെ ഹൂബ്ലിയില്‍ നിന്ന് പിടിയിലായി. 69 കാരനായ പ്രകാശ് രത്തിലാല്‍ ഹിംഗുവിനെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആർതർ റോഡ് ജയില്‍ കലാപക്കേസിലെ പ്രതിയാണ് ഇയാള്‍.
1996-ലാണ് ആർതർ റോഡ് ജയില്‍ കലാപം നടന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ദാവൂദ് ഇബ്രാഹിമന്റെയും ഛോട്ടാ രാജന്റെയും സംഘങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പ്രതി ഒളിവില്‍ പോയത്.
പൊലീസ് അന്വേഷണത്തിൽ, ഹിംഗു ഹൂബ്ലിയിലെ വിവിധ ഒളിസങ്കേതങ്ങളിൽ കഴിയുകയായിരുന്നു എന്ന് കണ്ടെത്തി. ദീര്‍ഘനാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഇനി പ്രതിയെ മുംബൈയിലേക്ക് മാറ്റി വിചാരണ നടപടികൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.