Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » 2025-ലെ ലോകസുന്ദരിപ്പട്ടം തായ്‌ലഡിന്.
2025-ലെ ലോകസുന്ദരിപ്പട്ടം തായ്‌ലഡിന്.

2025-ലെ ലോകസുന്ദരിപ്പട്ടം തായ്‌ലഡിന്.

by Editor
Send your news and Advertisements

ന്യൂഡൽഹി: 2025-ലെ ലോകസുന്ദരിപ്പട്ടം നേടി തായ്‌ലഡിൽ നിന്നുള്ള ഒപാൽ സുചാത ചുങ്സ്രി. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് മിസ് തായ്‌ലന്റ് കിരീടം ചൂടിയത്. മിസ് എത്യോപ്യ രണ്ടാംസ്ഥാനവും മിസ് പോളണ്ട് മൂന്നാംസ്ഥാനവും മിസ് മാർട്ടനി നാലാം സ്ഥാനവും കരസ്ഥമാക്കി. ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയും മോഡലുമാണ് സുചാത.

ഇന്ത്യക്കാരിയായ നന്ദിനി ​ഗുപ്ത അവസാന എട്ടിൽ ഇടംനേടിയില്ല. 2024-ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ക്രിസ്റ്റിന പിസ്കോവ സുചാതയെ കിരീടം അണിയിച്ചു. ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്ററിലാണ് എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്. തുടർച്ചയായി രണ്ടാംവർഷമാണ് ഇന്ത്യ ലോകസുന്ദരിമത്സരത്തിന്റെ വേദിയാകുന്നത്.

You may also like

error: Content is protected !!