Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » നിഖ്യാസുന്നഹദോസ് 1700-ാം വാർഷികം: കേരളത്തിന് അഭിമാനം; മലയാളത്തിൽ പ്രാർത്ഥന
നിഖ്യാസുന്നഹദോസ് 1700-ാം വാർഷികം: കേരളത്തിന് അഭിമാനം; മലയാളത്തിൽ പ്രാർത്ഥന

നിഖ്യാസുന്നഹദോസ് 1700-ാം വാർഷികം: കേരളത്തിന് അഭിമാനം; മലയാളത്തിൽ പ്രാർത്ഥന

മലങ്കര സഭയ്ക്ക് ചരിത്ര മുഹൂർത്തം

by Editor
Send your news and Advertisements

ഇസ്‌നിക്: ക്രൈസ്ത‌വ വിശ്വാസപ്രമാണത്തിന്റെ ഉദ്ഭവകേന്ദ്രമായ നിഖ്യായിൽ സുന്നഹദോസ് നടന്നതിന്റെ വാർഷികാചരണങ്ങളുടെ ഭാഗമായി തുർക്കിയിലെ ഇസ്‌നിക് (പ്രാചീന നിക്ക്യ) നഗരത്തിൽ നടന്ന മഹാസമ്മേളനത്തിൽ കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ മലയാളത്തിൽ പ്രാർത്ഥന അർപ്പിച്ചു. മറ്റു ഓറിയന്റൽ ഓർത്തഡോക്സ്‌ സഭ പിതാക്കന്മാർ, ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭ പിതാക്കന്മാർ, റോമൻ കത്തോലിക്കാ സഭാധ്യക്ഷൻ തുടങ്ങിയവർ സംഗമത്തിലും പ്രാർത്ഥനാ ചടങ്ങിലും പങ്കെടുത്തു.

എ ഡി 325- ൽ സുന്നഹദോസ് നടന്ന സ്ഥലത്തു പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശേഷം ആണ് പരിശുദ്ധ കാതോലിക്കാ ബാവാ “ദൈവ തിരുനാമം മഹത്വപ്പെടുമാറാകട്ടെ…” എന്ന വചനങ്ങളോടെ പ്രാർത്ഥന മലയാളത്തിൽ ആരംഭിച്ചത്. കോൺസ്റ്റാന്റിനോപ്പിളിലെ ഓർത്തഡോക്സ് എക്യുമെനിക്കൽ പാത്രിയാർക്കീസ് ​​ബർത്തലോമിയോയുടെ ക്ഷണപ്രകാരമാണു പരിശുദ്ധ കാതോലിക്കാ ബാവാ പുരാതന നിഖ്യാനഗരമായ ഇസ്‌നിക്കിലെത്തിയത്. വിശ്വാസപ്രമാണം ജനിച്ച ആദ്യ നിക്ക്യാ മഹാസഭ (325 AD) ഓർമ്മപ്പെടുത്തുന്ന, ശൂന്യാവശിഷ്ടങ്ങളായി നിലനിൽക്കുന്ന പുരാതന സെന്റ് നിയോഫൈറ്റോസ് ബസിലിക്കയുടെ സമീപത്ത് നടന്ന ഈ സംഗമം, ക്രൈസ്തവ പൈതൃകത്തിന്റെ മഹത്തായ ഏകതാ സന്ദേശമായി മാറി.

പരിശുദ്ധ ബാവായ്ക്കൊപ്പം യൂകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ ഏബ്രഹാം മാർ സ്തേഫാനോസ്, സഭാ വർക്കിങ് കമ്മിറ്റി അംഗം ജേക്കബ് മാ ത്യൂ ദുബായ്, സഭാ എക്യുമെനിക്കൽ റിലേഷൻസ് ഡിപ്പാർട്‌മെ ന്റ് സെക്രട്ടറി ഫാ. അശ്വിൻ ഹെർണാണ്ടസ്, ഫാ. ബൈജു ജോൺസൺ എന്നിവരും മലങ്കര സഭയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

You may also like

error: Content is protected !!