Thursday, July 31, 2025
Mantis Partners Sydney
Home » യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംനേടി മറാഠാ കോട്ടകൾ
യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംനേടി മറാഠാ കോട്ടകൾ

യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംനേടി മറാഠാ കോട്ടകൾ

by Editor

ന്യൂഡൽഹി: യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംനേടി 12 മറാഠാ കോട്ടകൾ. പതിനൊന്ന് കോട്ടകൾ മഹാരാഷ്‌ട്രയിലും, ഒരു കോട്ട തമിഴ്‌നാട്ടിലുമാണുള്ളത്. 1. റായ്ഗഡ്, 2. പ്രതാപ്ഗഡ്, 3. പൻഹാല, 4. ശിവ്നേരി, 5. ലോഹഗഡ്, 6. സാൽഹർ, 7. സിന്ധുദുർഗ്, 8. സുവർണദുർഗ്, 9. വിജയദുർഗ്, 10. ഖണ്ഡേരി, ഖാന്ദേരി. 12. ജിൻജി/ ജിഞ്ചി (തമിഴ്നാട്). പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിനും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിനും ഇടയിൽ മറാത്തകൾ നിർമ്മിച്ചതോ, വികസിപ്പിച്ചതോ ആയ ഈ കോട്ടകൾ തീരദേശ, പർവതപ്രദേശങ്ങളിൽ തന്ത്രപരമായി സ്ഥിതിചെയ്യുന്നു, മറാത്ത സൈനിക ആധിപത്യം, വ്യാപാര സംരക്ഷണം, പ്രദേശിക നിയന്ത്രണം എന്നിവയെ പിന്തുണയ്ക്കുന്ന സങ്കീർണ്ണമായ ഒരു പ്രതിരോധ സംവിധാനം ആണ് അവർ രൂപപ്പെടുത്തിയത് എന്ന് യുനെസ്കോ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിൽ ജനങ്ങളെ അഭിവാ​ദ്യം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഓരോ കോട്ടയോടും ചരിത്രത്തിലെ ഓരോരോ താളുകൾ ചേർന്നിരിക്കുന്നു. ഓരോ കല്ലും ഒരു ചരിത്ര സംഭവത്തിന് സാക്ഷിയാണ്. സൽഹേർ കോട്ടയിലാണ് മുഗളരെ തോല്‌പിച്ചത്. ശിവനേരിയിലാണ് ഛത്രപതി ശിവാജി മഹാരാജ് ജനിച്ചത്. എതിരാളികൾക്ക് ഭേദിക്കാൻ കഴിയാത്ത കോട്ട. ഖാന്ദേരി കോട്ട, കടലിൻ്റെ നടുവിൽ നിർമിച്ച അത്ഭുതകരമായ കോട്ട. ശത്രുക്കൾക്ക് അദ്ദേഹത്തെ തടയണമെന്നുണ്ടായിരുന്നു. പക്ഷേ, ശിവജി മഹാരാജ് അസാധ്യമായതിനെ സാധ്യമാക്കി കാണിച്ചു. പ്രതാപ്‌ഗഡ് കോട്ട, അവിടെ അഫ്‌സൽഖാനെതിരെ വിജയം നേടി. ആ കഥയുടെ പ്രതിധ്വനി ഇന്നും കോട്ടയുടെ ഭിത്തികളിൽ അലയടിക്കുന്നു.

വിജയദുർഗ് അവിടെ രഹസ്യ തുരങ്കങ്ങളുണ്ടായിരുന്നു, ഛത്രപതി ശിവാജി മഹാരാജിന്റെ ദീർഘവീക്ഷണത്തിന് തെളിവ് ഈ കോട്ടയിൽ കാണാം. ഞാൻ കുറച്ചുവർഷം മുമ്പ് റായ്‌ഗഡ് സന്ദർശിച്ചിരുന്നു. അവിടെ ഛത്രപതി ശിവാജി മഹാരാജിൻ്റെ പ്രതിമയ്ക്ക് മുന്നിൽ നമസ്‌കരിച്ചു. ഈ അനുഭവം ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും. രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലും ഇതുപോലെ അത്ഭുതകരമായ കോട്ടകളുണ്ട്, അവ ആക്രമണങ്ങളെ നേരിട്ടു, പ്രതികൂല കാലാവസ്ഥയുടെ പ്രഹരം സഹിച്ചു, പക്ഷേ ഒരിക്കലും ആത്മാഭിമാനം വെടിയാൻ അനുവദിച്ചില്ല. രാജസ്ഥാനിലെ ചിത്തോർഗഡ് കോട്ട, കുംഭൽഗഡ് കോട്ട, രൺഥംബോർ കോട്ട, ആമേർ കോട്ട, ജയ്‌സൽമേർ കോട്ട എന്നിവ ലോകപ്രസിദ്ധമാണ്. കർണാടകയിലെ ഗുൽബർഗ കോട്ടയും വളരെ വലുതാണ്.

ചിത്രദുർഗ കോട്ടയുടെ വലുപ്പം നിങ്ങളെ അത്ഭുതപ്പെടുത്തും, ആ കാലത്ത് ഈ കോട്ട എങ്ങനെ നിർമ്മിച്ചിട്ടുണ്ടാകും. സുഹൃത്തുക്കളേ, ഉത്തർപ്രദേശിലെ ബാന്ദയിൽ കാളിഞ്ചർ കോട്ടയുണ്ട്. മഹ്മൂദ് ഗസ്ന‌വി പലതവണ ഈ കോട്ടയെ ആക്രമിച്ചു, ഓരോ തവണയും പരാജയപ്പെട്ടു. ബുന്ദേൽഖണ്ഡിൽ ഇതുപോലെയുള്ള പല കോട്ടകളുമുണ്ട്. ഗ്വാളിയോർ, ഝാൻസി, ദാതിയ, അജയ്‌ഗഡ്, ഗഡ്‌കുണ്ഡാർ, ചന്ദേരി. ഈ കോട്ടകൾ വെറും ഇഷ്ടികകളും കല്ലുകളുമല്ല. ഇവ നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!