Home » 10 വര്‍ഷത്തിനിടെ കേരളത്തിന് നല്‍കിയത് 1.57 ലക്ഷം കോടി; ധനമന്ത്രി നിര്‍മല സീതാരാമന്‍.
നിര്‍മല സീതാരാമന്‍

10 വര്‍ഷത്തിനിടെ കേരളത്തിന് നല്‍കിയത് 1.57 ലക്ഷം കോടി; ധനമന്ത്രി നിര്‍മല സീതാരാമന്‍.

by Editor
Send your news and Advertisements

ന്യൂ ഡൽഹി: കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിന് നല്‍കിയത് 1.57 ലക്ഷം കോടി രൂപയാന്നെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ധനബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. നരേന്ദ്രമോദിയെപ്പോലെ മറ്റാരും കേരളത്തെ പിന്തുണച്ചിട്ടില്ലെന്നു പറഞ്ഞ ധനമന്ത്രി യുപിഎ കാലത്തെക്കാള്‍ 239 ശതമാനം കൂടുതലാണ് മോദി സർക്കാർ നൽകിയതെന്നും പറഞ്ഞു. 2004 മുതല്‍ 2014 വരെ നീണ്ട പത്തുവര്‍ഷക്കാലത്തെ യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 46,300 കോടി രൂപയെന്നും എന്നാല്‍ 2014-24 കാലത്ത് മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 1.56 ലക്ഷം കോടി രൂപയാണെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

ഗ്രാന്റ് ഇന്‍ എയ്ഡ് ഇനത്തില്‍ 509 ശതമാനത്തിന്റെ വര്‍ദ്ധനവും നല്‍കി. യുപിഎ കാലത്ത് 25,630 കോടി രൂപയായിരുന്ന ഗ്രാന്റ് ഇന്‍ എയ്ഡ് മോദിയുടെ കാലത്ത് ഒന്നരലക്ഷം കോടി രൂപയ്‌ക്ക് മുകളിലായി. കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടെ സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രത്യേക സഹായ ധനം അമ്പതുവര്‍ഷത്തെ പലിശരഹതി വായ്പയായും മോദി സര്‍ക്കാര്‍ ലഭ്യമാക്കി. കേരളത്തിന് 2,715 കോടി രൂപയാണ് പലിശരഹിതമായി നല്‍കിയത്. കേന്ദ്രധനകമ്മീഷന്‍ കേരളത്തിനായി ശുപാര്‍ശ ചെയ്തതിന് പുറത്തുള്ള അധിക സഹായമാണിത്.

കേരളത്തോട് വിവേചനംകാണിക്കുന്നുവെന്ന സ്ഥിരം പല്ലവി വേദനിപ്പിക്കുന്നതാണ്. കടമെടുക്കല്‍പരിധി ഉയര്‍ത്താന്‍ കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കോടതി പറഞ്ഞത് സംസ്ഥാനം നിയന്ത്രണമില്ലാതെയുണ്ടാക്കിയ സാമ്പത്തികദുരന്തത്തിന് കേന്ദ്രത്തിന് ബാധ്യതയില്ലെന്നാണ്. കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് സിഎജി 2024-ലിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് 2022-23-കാലത്ത് 97.88 ശതമാനം കടമെടുപ്പും നേരത്തേയുള്ള കടം വീട്ടാനാണെന്നാണ്. 2023-24-കാലത്ത് കേരളത്തിന് അനുവദിച്ച 94,649 കോടി രൂപ ശമ്പളം, പലിശ, പെന്‍ഷന്‍ എന്നിവ നല്‍കാനാണ്. വരുമാനത്തിന്റെ 74 ശതമാനം വരുമിത്.

പാലക്കാട് വ്യവസായമേഖല, കണ്ണൂര്‍ വിമാനത്താവളം, കോട്ടയം ഗ്രീന്‍ഫീല്‍ഡിന് അനുമതി, 1300 കിലോമീറ്റര്‍ ദേശീയപാത, വാട്ടര്‍ മെട്രോ, 27 കിലോമീറ്റര്‍ കൊച്ചി മെട്രോ തുടങ്ങിയവയൊക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അനുവദിച്ചതെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

You may also like

error: Content is protected !!