Monday, September 1, 2025
Mantis Partners Sydney
Home » ഹൈബ്രിഡ് കഞ്ചാവുമായി ‘ആവേശം’ സിനിമയുടെ മേക്കപ്പ് മാൻ പിടിയിൽ
ഹൈബ്രിഡ് കഞ്ചാവുമായി ‘ആവേശം’ സിനിമയുടെ മേക്കപ്പ് മാൻ പിടിയിൽ

ഹൈബ്രിഡ് കഞ്ചാവുമായി ‘ആവേശം’ സിനിമയുടെ മേക്കപ്പ് മാൻ പിടിയിൽ

by Editor

ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ആർ.ജി. വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത് ഗോപിനാഥൻ എക്സൈസ് വകുപ്പിന്റെ പിടിയിലായി. ഞായറാഴ്ച പുലർച്ചെ മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാനേമൻ തുടങ്ങി നിരവധി സിനിമകളിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ച രഞ്ജിത്, 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലാകുകയായിരുന്നു. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ രാജേഷ് വി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഷറഫ് അലി, ചാൾസ് എഡ്വിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Send your news and Advertisements

You may also like

error: Content is protected !!