Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഹൂതികൾക്കെതിരെ അമേരിക്കയ്ക്ക് ഒപ്പം ബ്രിട്ടണും യെമനിൽ സൈനിക നടപടി ആരംഭിച്ചു.
ഹൂതികൾക്കെതിരെ അമേരിക്കയ്ക്ക് ഒപ്പം ബ്രിട്ടണും യെമനിൽ സൈനിക നടപടി ആരംഭിച്ചു.

ഹൂതികൾക്കെതിരെ അമേരിക്കയ്ക്ക് ഒപ്പം ബ്രിട്ടണും യെമനിൽ സൈനിക നടപടി ആരംഭിച്ചു.

by Editor

സനാ: ഹൂതികൾക്കെതിരെ അമേരിക്കയ്ക്ക് ഒപ്പം ബ്രിട്ടണും യെമനിൽ സൈനിക നടപടി ആരംഭിച്ചു. തലസ്ഥാനമായ സനായിൽ നിന്ന് 24 കിലോ മീറ്റർ പരിധിയിലെ നിരവധി കെട്ടിടങ്ങൾക്കു നേരെയാണ് ബ്രിട്ടീഷ് സേന ആക്രമണം നടത്തിയത്. ചെങ്കടലിലും ഏദൻ കടലിലും കപ്പലുകൾക്കു നേരെ ഉപയോഗിച്ച ഡ്രോണുകളുടെ നിർമാണം ഇവിടങ്ങളിലായിരുന്നെന്നാണ് ബ്രിട്ടീഷ് സർക്കാർ പറയുന്നത്.

2024 ജനുവരി-മെയ് മാസങ്ങളിൽ ബൈഡൻ സർക്കാർ നടത്തിയ ആക്രമണങ്ങളിൽ ബ്രിട്ടനും പങ്കാളിയായിരുന്നെങ്കിലും പിന്നീട് മാറി നിൽക്കുകയായിരുന്നു. ട്രംപ് ഭരണകൂടം മാർച്ച് 15 ന് പ്രഖ്യാപിച്ച ‘ഓപ്പറേഷൻ റഫ് റൈഡറി’ൽ പങ്കാളിയായാണ് പുതിയ നീക്കം. പേവ് വേ നാല് മിസൈലുകളാണ് യമനിൽ ബ്രിട്ടീഷ് യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചത്.

യെമൻ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തി കേന്ദ്രങ്ങളിലും യുഎസ് വ്യോമാക്രമണം തുടരുകയാണ്. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യു.എസ് വ്യോമാക്രമണം ആരംഭിച്ചത്. ആഴ്‌ചകൾക്കിടെ ആയിരത്തിലേറെ കേന്ദ്രങ്ങളിൽ ഇതുവരെ യു.എസ് ആക്രമണം നടത്തിയിട്ടുണ്ട്. യെമനിലെ ഹൂതികളെ പൂർണമായി നശിപ്പിക്കയെന്നത് അമേരിക്കയുടെ ലക്ഷ്യമാണെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നൽകി.

ട്രംപ് രണ്ടാം തവണയും പ്രസിഡൻ്റായ ശേഷം മധ്യപൂർവ ദേശത്ത് അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. 2023 നവംബർ മുതൽ കപ്പലുകളെ ലക്ഷ്യമാക്കി 100 ത്തിലധികം ആക്രമണങ്ങൾ ഹൂതികൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിൻ്റെ കപ്പലുകൾ ഉൾപ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ വാദം.

Send your news and Advertisements

You may also like

error: Content is protected !!