Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » സ്രാവ് ആക്രമണത്തിൽ പാസ്റ്റർ മരിച്ചു
സ്രാവ് ആക്രമണത്തിൽ പാസ്റ്റർ മരിച്ചു

സ്രാവ് ആക്രമണത്തിൽ പാസ്റ്റർ മരിച്ചു

by Editor
Send your news and Advertisements

റോക്ക്ഹാംപ്ടൺ: സെൻട്രൽ ക്വീൻസ്‌ലാൻ്റ് തീരത്തുള്ള ഒരു ദ്വീപിൽ കുടുംബത്തോടൊപ്പം മത്സ്യബന്ധനം നടത്തുകയായിരുന്ന 40 കാരനായ പാസ്റ്ററെ സ്രാവ് ആക്രമിച്ച് കൊലപ്പെടുത്തി. രാജ്യത്തിൻ്റെ കിഴക്കൻ തീരത്തുള്ള ഹംപി ദ്വീപിന് സമീപം ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവമെന്ന് പോലീസും പ്രാദേശിക മാധ്യമങ്ങളും അറിയിച്ചു. സെൻട്രൽ ക്വീൻസ്‌ലാൻ്റ് പട്ടണമായ റോക്ക്‌ഹാംപ്ടണിലെ കത്തീഡ്രൽ ഓഫ് പ്രെയ്‌സ് പള്ളിയിലെ പാസ്റ്ററായ ലൂക്ക് വാൽഫോർഡാണ് കൊല്ലപ്പെട്ടതെന്ന് പബ്ലിക് ബ്രോഡ്‌കാസ്റ്റർ എബിസി ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുടുംബാംഗങ്ങൾക്കൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇയാൾക്ക് സ്രാവിൻ്റെ കടിയേറ്റതെന്ന് ക്വീൻസ്‌ലാൻഡ് സ്റ്റേറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

You may also like

error: Content is protected !!