Wednesday, July 23, 2025
Mantis Partners Sydney
Home » സ്ഥിരമായി ലോട്ടറി എടുക്കാത്ത ആൾ: എടുത്തപ്പോൾ അടിച്ചത് 20 കോടി
സ്ഥിരമായി ലോട്ടറി എടുക്കാത്ത ആൾ: എടുത്തപ്പോൾ അടിച്ചത് 20 കോടി

സ്ഥിരമായി ലോട്ടറി എടുക്കാത്ത ആൾ: എടുത്തപ്പോൾ അടിച്ചത് 20 കോടി

by Editor

ക്രിസ്മസ്-പുതുവത്സര ബമ്ബര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇന്നലെ (5 -2 -2025) നറുക്കെടുത്തപ്പോള്‍ ഒന്നാം സമ്മാനത്തിന് അർഹനായത് ഇരിട്ടിയിലെ സത്യനാണ്. ഇരിട്ടിയിലുള്ള ‘മുത്തു’ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് സത്യന്‍ ടിക്കറ്റ് എടുത്തത്. ക്രിസ്മസ് ബമ്ബര്‍ ലോട്ടറിയുടെ പത്ത് ടിക്കറ്റുകളാണ് സത്യന്‍ വാങ്ങിയതെന്നും അതിലൊന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെന്നും ലോട്ടറി ഏജൻസിയിലെ ജീവനക്കാർ പറഞ്ഞു.

ജനുവരി 24-നാണ് സത്യന്‍ എന്നയാള്‍ മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങിയത്. പത്ത് ടിക്കറ്റുകളടങ്ങിയ ഒരു ബുക്ക് ടിക്കറ്റാണ് അദ്ദേഹം വാങ്ങിയത്. പേര് ചോദിച്ചപ്പോള്‍ സത്യന്‍ എന്ന് പറഞ്ഞു. ആ പേരില്‍ ബില്ലും നല്‍കി. എന്നാല്‍, അദ്ദേഹം സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളല്ലെന്നും ഏജന്‍സിയിലുള്ളവര്‍ പറഞ്ഞു.

കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായുള്ള മുത്തു ലോട്ടറി ഏജന്‍സിയിലൂടെയാണ് ക്രിസ്മസ് ബമ്ബറിന്റെ ഒന്നാംസമ്മാനം കിട്ടിയ XD 387132 എന്ന നമ്ബറിലുള്ള ടിക്കറ്റ് വിറ്റത്. ഏജന്‍സിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന് ഏജന്‍സി ഉടമ അനീഷ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സത്യന്‍ എന്നയാളാണ് ഒന്നാംസമ്മാനമടിച്ച ടിക്കറ്റ് വാങ്ങിയതെന്നകാര്യം ഏജന്‍സി ജീവനക്കാര്‍ സ്ഥിരീകരിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!