Thursday, July 31, 2025
Mantis Partners Sydney
Home » വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു.

by Editor

മുപ്പത് വർഷം പിന്നിടുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ജൂൺ 27 മുതൽ 30 വരെ അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ ലോഗോ പ്രകാശനം ചെയ്തു. ഇതിനോട് അനുബന്ധിച്ച് നടന്ന സമ്മേളനം ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനം ചെയ്‌തു. പ്രൊവിൻസ് പ്രസിഡൻ്റ് ബി ചന്ദ്രമോഹനൻ്റെ അധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം മുഖ്യ പ്രഭാഷണം നടത്തി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം ചാപ്റ്ററിലെ ഭാരവാഹികൾക്ക് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. നടയ്ക്കൽ ശശി സത്യവാചകം ചൊല്ലി കൊടുത്തു. തിരുവിതാംകൂർ പ്രൊവിൻസ് ചെയർമാൻ സാബു തോമസ്, സാം ജോസഫ്, അഡ്വ. പി സുധാകരൻ, തുളസിധരൻ നായർ, എസ് സുധീശൻ എന്നിവർ പ്രസംഗിച്ചു. ചാപ്റ്റർ ഭാരവാഹികളായി സതീഷ് ചന്ദ്രൻ (പ്രസിഡന്റ്), ഡോ. അനിത മോഹൻ (സെക്രട്ടറി), ആനന്ദ് (ട്രഷറര്‍), ജയാനന്ദ് (വൈസ് പ്രസിഡന്റ്‌), സുനിൽ കുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Send your news and Advertisements

You may also like

error: Content is protected !!