105
ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുകയാണ് നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ). 2026 -ലെ തിരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിന്‍റെ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ – ടി വി കെ സഖ്യത്തിന് സാധ്യത എന്ന പ്രചാരണം ശക്തമായത്തോടെയാണ് വിശദീകരണവുമായി ടിവികെ രംഗത്ത് വന്നത്. 2026 -ൽ ടി വി കെ ഉൾപ്പെട്ട സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി വിജയ് ആയിരിക്കുമെന്നും ഇത് അംഗീകരിക്കുന്നവരുമായി മാത്രമാകും സഖ്യ ചർച്ചയെന്നുമാണ് നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി ടി വി കെ സഖ്യ ചർച്ചയ്ക്ക് തയ്യാറാണെന്ന സൂചനയാണ് പാർട്ടി നൽകിയത്.