താഴ്ന്ന വിപണി മൂല്യമുള്ള പെന്നി ഓഹരികൾ എപ്പോഴും നിക്ഷേപകരുടെ ആവേശമുണർത്തുന്ന വിഭാഗമാണ്. അവയിൽ നിന്ന് വൻ നേട്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ടെങ്കിലും അതിനോട് ചേർന്ന വലിയ റിസ്കും ഉണ്ടായിരിക്കും. ഇതുവരെ വമ്പൻ മുന്നേറ്റവും കനത്ത തിരിച്ചടിയും കണ്ട വക്രംഗീ ലിമിറ്റഡ് (Vakrangee Ltd) എന്ന ഓഹരി, വീണ്ടും അപ്പർ സർക്യൂട്ട് നിലവാരത്തിൽ കുതിക്കുകയാണ്.
വക്രംഗീ ലിമിറ്റഡ്
വക്രംഗീ ലിമിറ്റഡ് (BSE: 511431, NSE: VAKRANGEE) 1990-ൽ മുംബൈയിൽ ആരംഭിച്ച ഒരു ടെക്നോളജി അധിഷ്ഠിത ലാസ്റ്റ്-മൈൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്‌ഫോം ആണ്. ബാങ്കിംഗ്, ഇൻഷുറൻസ്, എടിഎം, ധനകാര്യ സേവനങ്ങൾ, ഇ-കൊമേഴ്‌സ് തുടങ്ങി നിരവധി മേഖലകളിൽ സേവനം വാഗ്ദാനം ചെയ്യുന്നു. 2008-നു ശേഷം വൻ മുന്നേറ്റം കണ്ടെങ്കിലും 2018-ൽ കമ്പനിയുടെ ജ്വല്ലറി വിഭാഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ ആഘാതം സൃഷ്ടിച്ചു. അതിന് ശേഷം വിപണി വില 75 രൂപ കടന്നിട്ടില്ല.
നിലവിലെ ഓഹരി പ്രകടനം
നിലവിൽ 16.70 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്. വിപണി മൂല്യം ഏകദേശം 1,800 കോടി രൂപ. 2023 സാമ്പത്തിക വർഷത്തിൽ 213 കോടി രൂപ വരുമാനം, 4.35 കോടി രൂപ അറ്റാദായം നേടി.
ഡിവിഡന്റ് സ്ഥിരമായി വിതരണം ചെയ്യുന്ന കമ്പനിയാണിത്, എന്നത് ഒരു നേട്ടം.
എൽഐസിയുടെ നിക്ഷേപം
എൽഐസി (LIC), ഇന്ത്യയിലെ വലിയ ഇൻസ്റ്റിട്യൂഷണൽ നിക്ഷേപകരിൽ ഒന്നാണ്. വക്രംഗീ ഓഹരിയിൽ 4.4% വിഹിതം എൽഐസിക്ക് കൈവശം. പ്രൊമോട്ടർമാർ 41.7%, റീട്ടെയിൽ നിക്ഷേപകർ 51%, വിദേശ നിക്ഷേപകർ 2.82% ഓഹരി സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ കുതിപ്പ് എങ്ങനെ?
വൈറ്റ് ലേബൽ എടിഎം (WLA) സേവനങ്ങൾ 2026 വരെ തുടരുന്നതിനുള്ള റിസർവ് ബാങ്കിന്റെ അനുമതി വക്രംഗീയ്ക്ക് ലഭിച്ചതോടെ ഓഹരി കുതിച്ചു. 2025 ജനുവരിയിൽ ലഭ്യമായ കണക്കുകൾ പ്രകാരം, 6,035 വൈറ്റ് ലേബൽ എടിഎമ്മുകൾ വക്രംഗീയുടെ കീഴിൽ പ്രവർത്തിക്കുന്നു. 76% ടിയർ 4 – ടിയർ 6 നഗരങ്ങളിൽ ആണ് പ്രവർത്തനം. വക്രംഗീ ഓഹരിയുടെ ഈ പുതിയ മുന്നേറ്റം തുടർന്നേക്കുമോ, അതോ നേരത്തെ നടന്നത് പോലെ വീണ്ടും തിരിച്ചടിയുണ്ടാകുമോ എന്നത് നിക്ഷേപകർ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ട കാര്യമാണ്.