Saturday, August 2, 2025
Mantis Partners Sydney
Home » യു.എ.ഇ പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം; നവംബർ ഒന്ന് മുതൽ രാജ്യത്ത് കർശന പരിശോധന.
യു.എ.ഇ പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം; നവംബർ ഒന്ന് മുതൽ രാജ്യത്ത് കർശന പരിശോധന.

യു.എ.ഇ പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം; നവംബർ ഒന്ന് മുതൽ രാജ്യത്ത് കർശന പരിശോധന.

by Editor

യു.എ.ഇ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പിന്റെ കാലാവധി ഈ മാസം 31-ന് അവസാനിക്കും. ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. ഈ കാലയളവിൽ നിയമവിരുദ്ധ താമസക്കാർക്ക് പിഴയോ, യാത്രവിലക്കോ കൂടാതെ രാജ്യം വിടുന്നതിനോ താമസ പദവി നിയമപരമാക്കി യു.എ.ഇയിൽ തുടരുന്നതിനോ സൗകര്യമുണ്ട്. നിയമലംഘകരായി രാജ്യത്ത് തുടരുന്ന വിദേശികൾ പരമാവധി ഈ സൗകര്യം ഉപയോക്കണമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.

നവംബർ ഒന്ന് മുതൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺ ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി എന്നിവർ രാജ്യത്ത് കർശന പരിശോധന നടത്തുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പൊതുമാപ്പ് കാലാവധിക്കുള്ളിൽ താമസരേഖകൾ നിയമവിധേയമാക്കിയില്ലെങ്കിൽ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഭീമമായ പിഴ നൽകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!