76
റെഡ്ഡിങ്, യു കെ: യുകെയിലെ റെഡ്ഡിങ്ങിൽ 24 വയസ്സുള്ള മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. റെഡ്ഡിങ്ങിൽ താമസിക്കുന്ന പാലാ സ്വദേശികളായ ജോസിയുടെയും മിനിയുടെയും മകളായ പ്രസിന വർഗീസിനെ കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹാർട്ട് അറ്റാക്ക് ആണ് മരണ കാരണം എന്നാണ് പ്രാഥമിക മെഡിക്കൽ റിപ്പോർട്ട്. ചെറുപ്രായത്തിലുള്ള പ്രസീനയുടെ മരണം റെഡ്ഡിങിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.