Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മേജർ ജനറൽ ലിസമ്മ മിലിറ്ററി നഴ്സിംഗ് സർവീസ് അസി. ഡയറക്ടർ ജനറൽ
മേജർ ജനറൽ ലിസമ്മ മിലിറ്ററി നഴ്സിംഗ് സർവീസ് അസി. ഡയറക്ടർ ജനറൽ

മേജർ ജനറൽ ലിസമ്മ മിലിറ്ററി നഴ്സിംഗ് സർവീസ് അസി. ഡയറക്ടർ ജനറൽ

by Editor

ന്യൂഡൽഹി: ഇന്ത്യൻ മിലിട്ടറി നഴ്‌സിങ് സർവീസിൽ അഡീണൽ ഡയറക്‌ടർ ജനറലായി പുനലൂർ നെല്ലിപ്പള്ളി ബാബു മഹാളിൽ മേജർ ജനറൽ ലിസമ്മ പി.വി ചുമതലയേറ്റു. മിലിട്ടറി നഴ്‌സിങ് സർവീസിലെ ഏറ്റവും ഉയർന്ന പദവയാണിത്. മേജർ ജനറൽ ഷീന പിഡി വിരമിച്ച സാഹചര്യത്തിലാണ് മേജർ ജനറൽ ലിസമ്മയുടെ നിയമനം.

കൊല്ലം സ്വദേശിനിയായ ഇവർ ജലന്ധറിലെ മിലിട്ടറി ആശുപത്രിയിലെ സ്കൂൾ ഓഫ് നഴ്സിംഗിലെ പൂർവ്വ വിദ്യാർത്ഥിയാണ്.1986 ൽ എംഎൻഎസിൽ കമ്മീഷൻ ചെയ്ത ശേഷം, ജനറൽ ഓഫീസർ ആശുപത്രി അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം ആർട്സ് ആൻഡ് ലോയിൽ ബാച്ചിലേഴ്സ് ബിരുദവും നേടി.

നഴ്സിംഗ് ജീവിതത്തോടൊപ്പം, പ്രിൻസിപ്പൽ കോളേജ് ഓഫ് നഴ്സിംഗ്, കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്സ്, (ബാംഗ്ലൂർ), പ്രിൻസിപ്പൽ മേട്രൺ, കമാൻഡ് ഹോസ്പിറ്റൽ (ഈസ്റ്റേൺ കമാൻഡ്), ബ്രിഗേഡിയർ എംഎൻഎസ് ആസ്ഥാനം (ഈസ്റ്റേൺ കമാൻഡ്), പ്രതിരോധ മന്ത്രാലയത്തിന്റെ ബ്രിഗേഡിയർ എംഎൻഎസ് (അഡ്മിൻ) ഇന്റഗ്രേറ്റഡ് ആസ്ഥാനം, ആർമി ഹോസ്പിറ്റലിൽ (റിസർച്ച് & റഫറൽ) പ്രിൻസിപ്പൽ മേട്രൺ എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

വിശിഷ്ഠ സേവനത്തിന് ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻ്റേഷൻ കാർഡും മറ്റ് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പുണെ, ബാംഗളൂരു എന്നിവിടങ്ങളിൽ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലായിരുന്നു. 1986 ലാണ് മിലിട്ടറി സർവീസിൽ ചേർന്നത്. ചങ്ങാശേരി അസംപ്ഷൻ കോളജ് പൂർവ വിദ്യാർത്ഥിനിയും നാലുകോടി പ്ലാന്തോപ്പിൽ കുടുംബാംഗവുമാണ്. പുനലൂർ വാളക്കോട്, സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്.

ഭർത്താവ്: അഭിഭാഷകനും കേന്ദ്ര ഗവ നോട്ടറിയുമായ അഡ്വ. ബാബു ജോൺ.
മക്കൾ: പ്രിൻസ് ജോൺ ബാബു, അഡ്വ. പ്രിയ മറിയ ബാബു.
മരുമകൾ: ഡോ. റിതു റേയ്ച്ചൽ ജോർജ്.

Send your news and Advertisements

You may also like

error: Content is protected !!