Thursday, January 29, 2026
Mantis Partners Sydney
Home » മെയ്‌ഡ്‌ ഇന്‍ ഇന്ത്യ കാര്‍ നിര്‍മിക്കാന്‍ ബി.വൈ.ഡി.
മെയ്‌ഡ്‌ ഇന്‍ ഇന്ത്യ കാര്‍ നിര്‍മിക്കാന്‍ ബി.വൈ.ഡി.

മെയ്‌ഡ്‌ ഇന്‍ ഇന്ത്യ കാര്‍ നിര്‍മിക്കാന്‍ ബി.വൈ.ഡി.

by Editor

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതിയിലേക്ക്‌ കുതിക്കുന്ന ചൈനീസ് ഇലക്ട്രിക് വാഹന കമ്പനിയായ ബി.വൈ.ഡി ഇന്ത്യയില്‍ പൂര്‍ണ തോതില്‍ വാഹന നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനായി രാജ്യത്തെ വ്യവസായ ഭീമന്മാരായ റിലയന്‍സ് ഗ്രൂപ്പ്, അദാനി തുടങ്ങിയ വ്യവസായികളുടെ പിന്തുണ തേടിയിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ തമിഴ്‌നാട്ടില്‍ അസംബിള്‍ യൂണിറ്റ് മാത്രമാണ് ബി.വൈ.ഡിക്കുള്ളത്. പാര്‍ട്‌സുകള്‍ വിദേശത്തിന് നിന്നെത്തിച്ച് ഇന്ത്യയില്‍ അസംബിള്‍ ചെയ്താണ് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തുന്നത്. നിലവില്‍, ബി.വൈ.ഡി. ആറ്റോ-3, സീല്‍, ഇമാക്‌സ് 7 തുടങ്ങിയ മോഡലുകള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് വിപണിയില്‍ എത്തിക്കുന്നത്. ഇലക്ട്രിക്ക് വാഹനവിപണി കൈയ്യടക്കി വെച്ചിരുന്ന ടെസ്‌ലയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിച്ച് അമേരിക്കയില്‍ പോലും ബി.വൈ.ഡിക്ക് വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!