മെൽബൺ: മിൽപാർക്ക് സെൻ്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 2025 ജൂൺ ആറ് വെള്ളിയാഴ്‌ച. തിരുനാൾ ദിനത്തിൽ പാദുവായിൽ നിന്നും കൊണ്ടുവരുന്ന വിശുദ്ധ അന്തോണീസിൻ്റെ തിരുശേഷിപ്പ് എഴുന്നുള്ളിച്ച് വൈകീട്ട് ആറ് മണി മുതൽ ജപമാലയും തുടർന്ന് വിശുദ്ധ അന്തോണീസിൻ്റെ നൊവേനയും ഉണ്ടായിരിക്കും.
ഏഴ് മണിക്ക് ഫ്രാൻസിസ്ക്കൻ വൈദികരുടെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും തുടർന്ന് വർണശബളമായ മുത്തുക്കുടകളും ഏറ്റികൊണ്ട് വിശുദ്ധൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ദേവലായത്തിന് പുറത്തുകൂടെ മെഴുകുതിരി പ്രദക്ഷിണവും നടക്കും. വിശുദ്ധൻ്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പാരീഷ്ഹാളിൽ നടക്കുന്ന സ്നേഹവിരുന്നോടെ തിരുന്നാളാഘോഷങ്ങൾ സമാപിക്കും. മെൽബണിലെ വിവിധ ക്രൈസ്‌തവ സമൂഹങ്ങളിലെ വിശ്വാസികൾ ഒരുമിച്ചാണ് വിശുദ്ധ അന്തോണീസിന്റെ തിരുനാളാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.