മെൽബൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ ഏഷ്യ പസഫിക് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വിക്ടോറിയയിലെ സൗത്ത് ജിപ്‌സ്‌ലാൻഡ് മേഖലയിൽ ട്രലാൽഗോൺ (Tralalgon), ലിയോംഗാത്ത (Leongotha), വോണ്ടാഗി (Wonthaggi) പ്രദേശങ്ങളിലുള്ള സഭാ അംഗങ്ങൾക്കായി വോണ്ടാഗി കേന്ദ്രീകരിച്ചു പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചു.
ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയുടെ നിർദേശനുസരണം മെൽബൺ സെന്റ്. ഗ്രീഗോറിയോസ് തീർത്ഥാടന ദേവാലയത്തിന്റെ നേതൃത്വത്തിൽ ഇടവക വികാരി ഫാ. സുജിൻ വർഗീസ് മാപ്പിള വി. കുർബ്ബാനക്കു കാർമ്മികത്വം വഹിച്ചു. മെൽബൺ മലങ്കര ഗ്രിഗോറിയൻ തീർത്ഥാടന കേന്ദ്രത്തിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകളിൽ പങ്കെടുത്തു.
Address: 46-50 Murray St, Wonthaggi, VIC 995
For information contact
Manu Varghese Philip – 0455389108
Jijo Cherian – 0470305246
Pinto Mathew – 0414182234