ബ്രിട്ടനില്‍ പുതുലമുറയിലെ ആദ്യ മലയാളി വനിതാ കമേഴ്സ്യല്‍ പൈലറ്റായി കൊച്ചിക്കാരി. 23 കാരി കേംബ്രിജ് സ്വദേശിനിയായ സാന്ദ്ര ജെന്‍സണ്‍ ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 21-ാം വയസ്സില്‍ കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ സാന്ദ്ര 23 ലേക്ക് എത്തുമ്പോഴേക്കും A320 യില്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തില്‍പ്പരം നോട്ടിക്കല്‍ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് അതുല്യമായ നേട്ടം ആണ് കൈവരിച്ചിരിക്കുകയാണ്. മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള ‘ജസീറ എയര്‍വേയ്സില്‍’ പൈലറ്റായി സേവനം അനുഷ്ഠിക്കുന്ന സാന്ദ്ര ജെന്‍സണ്‍ എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്.
സാന്ദ്രയുടെ പിതാവ് ജെൻസൺ പോൾ ചേപ്പാല ഒക്കൽ കേംബ്രിജിൽ ‘അച്ചായൻസ് ചോയ്‌സ്’ എന്ന പേരിൽ ഏഷ്യൻ ഗ്രോസറി ഉൽപന്നങ്ങളുടെയും, മീറ്റ് – ഫിഷ് എന്നിവയുടെയും വിപുലമായ തോതിൽ ട്രെഡിങ് ബിസിനസ് നടത്തുന്നു. സാന്ദ്രയുടെ മാതാവ് ഷിജി ജെൻസൺ അഡൻബ്രൂക്ക്സ് യൂണിവേഴ്സിറ്റി ഹോസ്‌പിറ്റലിൽ സീനിയർ നഴ്‌സായി ജോലി ചെയ്വരുന്നു. മൂത്ത സഹോദരി സോണ ജെൻസൺ ഗ്യാസ് ഇൻഡസ്ട്രി അനാലിസ്റ്റും, ഇളയ സഹോദരൻ ജോസഫ്, കേംബ്രിജിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയുമാണ്.