Thursday, October 16, 2025
Mantis Partners Sydney
Home » ബോളിവുഡ് നടി മമത കുൽക്കർണി സന്യാസദീക്ഷ സ്വീകരിച്ചു.
ബോളിവുഡ് നടി മമത കുൽക്കർണി സന്യാസദീക്ഷ സ്വീകരിച്ചു.

ബോളിവുഡ് നടി മമത കുൽക്കർണി സന്യാസദീക്ഷ സ്വീകരിച്ചു.

by Editor

പ്രയാഗ്‌രാജിലെ കുംഭമേളയിലെത്തി സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി. കിന്നർ അഖാഡയു‌‌ടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു. കിന്നർ അഖാഡയുടെ (ആശ്രമം) മഹാമണ്ഡലേശ്വർ ആയി സ്ഥാനമേറ്റെടുക്കും. അതിനായുള്ള ചടങ്ങുകൾ പുരോഗമിക്കുകയാണ്. സിനിമയിലെ അഭിനയം വിലക്കില്ലെന്നും, ദേവതകളുടെ വേഷം ചെയ്യാവുന്നതാണെന്നും കിന്നർ അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്‌മി നാരായൺ പറഞ്ഞു.

ഏറെക്കാലമായി സിനിമാമേഖലയിൽനിന്നു വിട്ടുനിൽക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്.

Send your news and Advertisements

You may also like

error: Content is protected !!