Wednesday, July 30, 2025
Mantis Partners Sydney
Home » ബെംഗളൂരു മെട്രോ നിരക്ക് കുറയ്ക്കുന്നു: യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു
ബെംഗളൂരു മെട്രോ നിരക്ക് കുറയ്ക്കുന്നു: യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു

ബെംഗളൂരു മെട്രോ നിരക്ക് കുറയ്ക്കുന്നു: യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു

by Editor

ബെംഗളൂരു: യാത്രക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നിരക്കുവർധനയിൽ ഇളവ് നൽകുന്നു. മെട്രോയുടെ വിവിധ റൂട്ടുകളിലെ പുതുക്കിയ നിരക്കിൽ 30 ശതമാനം കുറവ് വരുത്തുമെന്ന് ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ മഹേശ്വര റാവു അറിയിച്ചു.

നിരക്കുവർധനക്കെതിരെ യാത്രക്കാർ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ബിഎംആർസിഎൽ മാനേജ്മെന്റ് നിരക്കിനവലോകനം നടത്തി, ചില റൂട്ടുകളിൽ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചു. നിരക്കുകൾ കൂട്ടിച്ചേർത്തതിലെ കണക്കുകളുടെ പിഴവു മൂലമാണ് നിരക്കിൽ അനാവശ്യമായ ഉയർച്ച വന്നതെന്നും ഇത് പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നിരക്ക് വർധനയെത്തുടർന്ന് മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുകയും തിരക്കേറിയ സമയങ്ങളിൽ പോലും വണ്ടികൾ തിരക്കില്ലാതെ പോകുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് ബിഎംആർസിഎൽയെ നിരക്ക് പുതുക്കലിന് പ്രേരിപ്പിച്ചു.

അതേസമയം, സാമ്പത്തിക പ്രതിസന്ധി കടുക്കുകയാണ്. 2017 മുതൽ തന്നെ ചെലവുകൾ വർധിച്ച്‌ 61 ശതമാനമായിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി നിരക്ക്, അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം വലിയ സാമ്പത്തിക ഭാരം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ, ബിഎംആർസിഎല്ലിന്റെ മൊത്തം കടബാധ്യത 2,700 കോടി രൂപയിലെത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

മെട്രോ യാത്രക്കാരുടെ താൽപര്യങ്ങൾ മുൻനിർത്തിയുള്ള തീരുമാനം ബിഎംആർസിഎൽ സ്വീകരിച്ചെങ്കിലും, സാമ്പത്തികമായി ഇത് എങ്ങനെ മാനേജുചെയ്യും എന്നത് ഇപ്പോഴും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!