Saturday, August 2, 2025
Mantis Partners Sydney
Home » ബിജെപി സ്ഥാനാർഥികളായി; ഉപതിരഞ്ഞെടുപ്പ് പോര് മുറുകി
ബിജെപി സ്ഥാനാർഥികളായി; ഉപതെരഞ്ഞെടുപ്പ് പോര് മുറുകി

ബിജെപി സ്ഥാനാർഥികളായി; ഉപതിരഞ്ഞെടുപ്പ് പോര് മുറുകി

by Editor

ന്യൂഡൽഹി: മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഉപതിരഞ്ഞെടുപ്പ് പോര് മുറുകി. ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ ഇന്നലെ പ്രഖ്യാപിച്ചു. വയനാട്ടിൽ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായ നവ്യ ഹരിദാസ് മത്സരിക്കും. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് സൗത്ത് മണ്ഡലത്തിൽ 20 ശതമാനത്തിൽ അധികം വോട്ടുകൾ നവ്യ നേടിയിരുന്നു. പാലക്കാട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും ചേലക്കരയിൽ തിരുവില്വാമല പഞ്ചായത്തംഗവും പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറിയുമായ കെ.ബാലകൃഷ്ണനും മത്സരിക്കും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി.എസ്. അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. ഇക്കഴിഞ്ഞ ലോക്​സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കൃഷ്ണകുമാറായിരുന്നു രണ്ടാമത്.

Kerala Byelection More Details >> 

വയനാട് ലോക്സഭാ മണ്ഡലത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന മണ്ഡ‍ലത്തിൽ സത്യൻ മൊകേരിയാണ് സ്ഥാനാർഥി. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടുവന്ന ഡോ. പി. സരിനും ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ. പ്രദീപും ഇടതു മുന്നണിക്കായി മത്സരിക്കും. രാഹുൽ മാങ്കൂട്ടത്തില്‍ കോൺഗ്രസിനായി പാലക്കാടും രമ്യഹരിദാസ് ചേലക്കരയിലും മത്സരിക്കും.

ഉപതിരഞ്ഞെടുപ്പ്: ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

Send your news and Advertisements

You may also like

error: Content is protected !!