Sunday, August 31, 2025
Mantis Partners Sydney
Home » പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഏറ്റുമുട്ടൽ; 41 മരണം, പാക് സൈനിക മേധാവി പ്രദേശം സന്ദർശിച്ചു.
ബലൂചിസ്ഥാനിൽ ഏറ്റുമുട്ടൽ

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഏറ്റുമുട്ടൽ; 41 മരണം, പാക് സൈനിക മേധാവി പ്രദേശം സന്ദർശിച്ചു.

by Editor

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സൈന്യവും വിമതരും തമ്മിൽ ഏറ്റുമുട്ടൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18 സുരക്ഷാ ഉദ്യോഗസ്ഥരും 23 തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്‌. സാഹചര്യങ്ങൾ വഷളാകുന്നത് മനസ്സിലാക്കി പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ ശനിയാഴ്ച ബലൂചിസ്ഥാൻ സന്ദർശിച്ചു. വിമത പ്രവർത്തനങ്ങൾ നിറഞ്ഞ പ്രവിശ്യയിൽ തീവ്രവാദം തടയുന്നതിനായി സൈന്യം നടത്തി വന്നിരുന്ന പ്രവർത്തനങ്ങൾ ശക്തമാക്കി. ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി, ഗവർണർ ഷെയ്ഖ് ജാഫർ ഖാൻ മണ്ടോഖൈൽ എന്നിവർക്കൊപ്പം സൈനിക മേധാവി കൊല്ലപ്പെട്ട സൈനികർക്കായുള്ള ശവസംസ്കാര പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ക്വറ്റയിലെ കമ്പൈൻഡ് മിലിട്ടറി ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിക്കുകയും ചെയ്തു.

ബലൂചിസ്ഥാനിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ പാക്കിസ്ഥാൻ സൈന്യം തുടർച്ചയായി ആക്രമണങ്ങൾ നടത്തി. ശനിയാഴ്ച ഹർണായി ജില്ലയിൽ 11 തീവ്രവാദികൾ കൊല്ലപ്പെടുകയും നിരവധി ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ രാത്രിയിൽ, കലാട്ടിലെ മാംഗോച്ചറിൽ റോഡ് തടസ്സങ്ങൾ സ്ഥാപിക്കാനുള്ള തീവ്രവാദികളുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി, അതിന്റെ ഫലമായി 12 തീവ്രവാദികൾ കൊല്ലപ്പെട്ടു. എല്ലാ കുറ്റവാളികളെയും സഹായികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ നടപടികൾ തുടരും എന്ന് സൈന്യം വ്യക്തമാക്കി.

പാക്കിസ്ഥാനിലെ ഏറ്റവും വലുതും വിഭവസമൃദ്ധവുമായ പ്രവിശ്യയായ ബലൂചിസ്ഥാൻ ഇപ്പോഴും വികസനം കുറഞ്ഞ പ്രദേശമായി തുടരുകയാണ്, സുരക്ഷാ സേനയെയും തദ്ദേശീയരല്ലാത്ത സമൂഹങ്ങളെയും ലക്ഷ്യമിട്ടുള്ള വിമത ആക്രമണങ്ങൾ അവിടെ തുടർകഥയാണ്. ബലൂച് തീവ്രവാദികളും തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) പോലുള്ള ഗ്രൂപ്പുകളും ചേർന്ന് മേഖലയിൽ കുറച്ചു നാളായി അക്രമം വർദ്ധിപ്പിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!