ന്യൂഡൽഹി: ഇന്ത്യൻ ആക്രമണം ഒരു വശത്തു നടക്കുമ്പോൾ മറുവശത്തു പാക്കിസ്ഥാനിൽ ആഭ്യന്തരകലാപവും രൂക്ഷമാകുന്നു. ബലൂച് ലിബറേഷൻ ആർമി പാകിസ്ഥാനിൽ നിർണായക മുന്നേറ്റം നടത്തുകയാണ്. ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം കൂടി ആയതോടെ പാക് സേന വലിയ സമ്മർദ്ദത്തിലാണ് പെട്ടിട്ടുള്ളത്. ബിഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പ്രഹരം പാക്കിസ്ഥാന് ദീര്‍ഘമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎല്‍എ പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു.
സംഘർഷം രൂക്ഷമാക്കുന്നതിനിടെ പ്രമുഖർ രാജ്യം വിട്ടോടുകയാന്നെന്നു റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതുവരെ പാകിസ്ഥാനിലെ വിവിധയിടങ്ങളിൽ നിന്ന് മൂന്ന് വിമാനങ്ങൾ പറന്നുയർന്നതായാണ് റിപ്പോർട്ട്. ഇസ്ലാമാബാദിൽ നിന്ന് അബുദാബിയിലേക്ക്, ലാഹോറിൽ നിന്ന് ബഹ്റൈനിലേക്ക്, ക്വറ്റയിൽ നിന്നും ഒരു വിമാനവും പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാൻ എം പി താഹിർ ഇഖ്ബാൽ പൊട്ടിക്കരയുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാനിൽ പാർലമെന്റ് കൂടുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ദൈവം പാകിസ്ഥാനെ രക്ഷിക്കട്ടെ എന്നു പറഞ്ഞായിരുന്നു താഹിർ പൊട്ടിക്കരഞ്ഞത്.
അതേസമയം ലാഹോറിൽ നിന്നും എത്രയും പെട്ടെന്ന് മാറാൻ പൗരന്മാർക്ക് അമേരിക്ക നിർദ്ദേശം നൽകി. യു എസ്സ് എംബസി ആൻഡ് കോൺസുലേറ്റ് എന്ന തലക്കട്ടിൽ പാകിസ്ഥാനിലെ യുഎസ്സ് എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാഹോറിലെ യുഎസ് കോൺസുലേറ്റ് ജനറലാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. നയതന്ത്ര പ്രതിനിധികള്‍, കോണ്‍സുലേറ്റുമായി പ്രവര്‍ത്തിക്കുന്നവര്‍, അമേരിക്കൻ പൗരന്മാർ എന്നിവർ എത്രയും പെട്ടെന്ന് ലാഹോർ വിടണം. ഇല്ലെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതരില്‍ നിന്നും പ്രാദേശികസഹായം സ്വീകരിക്കാം. യു എസ് പൗരന്മാര്‍ പ്രശ്നബാധിത മേഖലയിൽ നിന്നും എത്രയും പെട്ടെന്ന് മാറണമെന്നും കോണ്‍സുലേറ്റ് ജീവനക്കോരടക്കം മാറി നില്‍ക്കാനാണ് അമേരിക്ക നിര്‍ദ്ദേശം നല്‍കിയത്.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് യൂറോപ്യൻ യൂണിയൻ. തീവ്രവാദത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഭീകരപ്രവർത്തനങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ ഓരോ രാജ്യത്തിനും കടമയും അവകാശവും ഉണ്ടെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.
പാക്കിസ്ഥാൻ നഗരങ്ങളില്‍ തീമഴ; പാക് യുദ്ധവിമാനങ്ങളെ തരിപ്പണമാക്കി ഇന്ത്യയുടെ സുദർശന ചക്രം