Monday, September 1, 2025
Mantis Partners Sydney
Home » പള്ളിവളപ്പില്‍ സ്യൂട്ട്‌കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി.
പള്ളിവളപ്പില്‍ സ്യൂട്ട്‌കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി.

പള്ളിവളപ്പില്‍ സ്യൂട്ട്‌കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി.

by Editor

കൊല്ലം: കൊല്ലത്ത് സി എസ്സ് ഐ പള്ളിവളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധന തുടങ്ങി. പള്ളിസെമിത്തേരിയോടു ചേര്‍ന്ന് പൈപ്പിടാന്‍ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരാണ് ഇത് ആദ്യം കാണുന്നത്. അവര്‍ ഈ സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ച നിലയിലായിരുന്നു. ഇതോടെ ആരെങ്കിലും ഇവിടെ വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചിട്ടതാകാമെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

നഗരഹൃദത്തിലാണ് ശരദമഠം സിഎസ്‌ഐ പള്ളിയും അസ്ഥികൂടം കണ്ടെത്തിയ സ്ഥലവും സ്ഥിതിചെയ്യുന്നത്. അതിനാല്‍തന്നെ തിരക്കുള്ള പ്രദേശം കൂടിയാണിത്. കൊല്ലം ഈസ്റ്റ് പോലീസാണ് സംഭവം അന്വേഷിക്കുന്നത്. ഫോറന്‍സിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായവരെ പറ്റിയുള്ള വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ആരെയെങ്കിലും കൊന്ന് സ്യൂട്ട്‌കേസിനകത്താക്കി കുഴിച്ചിട്ടതാണോ എന്ന സംശയവും പോലീസിനുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

Send your news and Advertisements

You may also like

error: Content is protected !!