പുനലൂർ-മൂവാറ്റുപുഴ പാതയിൽ പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലില്‍ വാഹനാപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കാർ യാത്രക്കാരായ മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും ദമ്പതികളാണ്. നവംബറിൽ ആയിരുന്നു ഇവരുടെ വിവാഹം, വിവാഹശേഷം യാത്ര പോയി മടങ്ങി വന്ന മക്കളെ വിമാനത്താവളത്തിലെത്തി കൂട്ടി കൊണ്ട് വരുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലില്‍ വാഹനാപകടം; നാല് മരണം.
233
previous post


