Tuesday, March 24, 2026
Home » പഞ്ചാബിൽ വ്യാജമദ്യ ദുരന്തം, 15 പേർ മരിച്ചു.
വ്യാജമദ്യ ദുരന്തം

പഞ്ചാബിൽ വ്യാജമദ്യ ദുരന്തം, 15 പേർ മരിച്ചു.

by Editor
Send your news and Advertisements

അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യ ദുരന്തം. മദ്യം കഴിച്ച് അവശനിലയിലായ 15 പേർ മരിച്ചു. ആറ് പേരുടെ നില​ഗുരുതരമാണ്. ഇന്നലെ രാത്രി ഒമ്പതരക്കാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ മദ്യം വിതരണം ചെയ്ത പ്രധാനി ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. എവിടെ നിന്നൊക്കെയാണ് മദ്യം വാങ്ങിയതെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി കലൻ, തരൈവാൽ, സംഘ, മറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.

അമൃത്സർ ജില്ലാ കളക്ടർ സാക്ഷി സാഹ്‌നി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും മരണസംഖ്യ സ്ഥിരീകരിക്കുകയും ചെയ്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. വ്യാജമദ്യ വിതരണക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മദ്യവിൽപ്പനശാലകൾ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങിയിട്ടുണ്ട്.

You may also like

error: Content is protected !!