Monday, March 23, 2026
Home » ന്യൂ സൗത്ത് വെയിൽസിൽ റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂകമ്പം
ന്യൂ സൗത്ത് വെയിൽസിൽ റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂകമ്പം

ന്യൂ സൗത്ത് വെയിൽസിൽ റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂകമ്പം

by Editor
Send your news and Advertisements

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസിലെ ഹണ്ടർ വാലിയിലെ സിംഗിൾട്ടണിനടുത്തുള്ള ബ്രോക്കിൽ റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂകമ്പം. സിംഗിൾട്ടണിന് ഏകദേശം 25 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ബ്രോക്കിന് സമീപം പുലർച്ചെയാണ് ഭൂകമ്പം ഉണ്ടായത്. ഏകദേശം 10 കിലോമീറ്റർ താഴ്ചയിലാണ് ഇത് സംഭവിച്ചത്, വടക്ക് ടാംവർത്ത് വരെയും തെക്ക് കാൻബറ വരെയും പ്രകമ്പനം അനുഭവപ്പെട്ടു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

ജിയോസയൻസ് ഓസ്‌ട്രേലിയയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 12 മാസത്തിനിടെ ഈ മേഖലയിൽ റിക്ടർ സ്കെയിലിൽ മൂന്നിലധികം തീവ്രത രേഖപ്പെടുത്തിയ പതിനൊന്നാമത്തെ ഭൂകമ്പമാണിത്. 1994-ൽ എല്ലാലോംഗ് പ്രദേശത്തു 5.4 തീവ്രതയോടെ ഭൂകമ്പം ഉണ്ടായിട്ടുണ്ട്, അതുപോലെ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 1989 -ൽ ന്യൂകാസിൽ അനുഭവപ്പെട്ടിട്ടുണ്ട്.

You may also like

error: Content is protected !!