കൊ:ച്ചി ഇത്തവണ കൊച്ചിക്കാരുടെ പ്രിയപ്പെട്ട പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങുണ്ടാകില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. കാർണിവൽ കമ്മിറ്റി നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി കാർണിവൽ കമ്മിറ്റിയുടേതാണ് തീരുമാനം. എന്നാൽ ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോർട്ട്കൊച്ചിയുടെ നേതൃത്വത്തിലാണ് ഫോർട്ട്കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക. കൊച്ചിൻ കാർണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും അഗ്നിക്കിരയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
വെളി ഗ്രൗണ്ടില്‍ സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ആദ്യം പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്.