Sunday, August 31, 2025
Mantis Partners Sydney
Home » നോർത്തേൺ ക്യൂൻസ്‌ലാൻഡിൽ കനത്ത മഴയും വെള്ളപ്പൊക്കവും; രണ്ടു മരണം.
നോർത്തേൺ ക്യൂൻസ്‌ലാൻഡിൽ കനത്ത മഴയും വെള്ളപ്പൊക്കവും; രണ്ടു മരണം.

നോർത്തേൺ ക്യൂൻസ്‌ലാൻഡിൽ കനത്ത മഴയും വെള്ളപ്പൊക്കവും; രണ്ടു മരണം.

by Editor

ടൗൺസ്‌വിൽ: നോർത്തേൺ ക്യൂൻസ്‌ലാൻഡിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ഇതുവരെ 2 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് പേർക്ക് വീടുകൾ ഒഴിഞ്ഞു മാറേണ്ടി വന്നത്. നാലു ദിവസമായി തുടരുന്ന മഴയിൽ നോർത്തേൺ ക്യൂൻസ്‌ലാൻഡിലെ പ്രധാനപ്പെട്ട പട്ടണങ്ങളായ ടൗൺസ്വിൽ, ഇൻഗാം, റ്റളി, കാർഡ്വെൽ, റോളിങ്ങ് സ്‌റ്റൺ ഇവയെല്ലാം കനത്ത മഴക്കെടുതികൾ നേരിടുകയാണ്. വെള്ളം ഇറങ്ങി തുടങ്ങിയ ചില സ്ഥലങ്ങളിൽ ആളുകൾ വീടുകളിലേക്ക് മടങ്ങി ശുചീകരണം ആരംഭിച്ചിട്ടുണ്ട് എന്നാൽ വരും ദിവസങ്ങളിൽ ടൗൺസ്‌വില്ലെ, ഇംഗാം, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി (ബിഒഎം) മുന്നറിയിപ്പ് നൽകുന്നു.

മുന്നൂറിലധികം മലയാളി കുടുംബങ്ങൾ താമസിക്കുന്ന നോർത്തേൺ ക്യൂൻസ്‌ലാൻഡിലെ പ്രധാനപ്പെട്ട പട്ടണമാണ് ടൗൺസ്‌വിൽ. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. ടൗൺസ്വില്ലിന്റെ വടക്കൻ ഭാഗത്തുള്ള പ്രദേശങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 600 മില്ലിമീറ്റർ അധികം മഴയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച വരെ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ ഒഴിപ്പിക്കപ്പെട്ട താമസക്കാർ തങ്ങളുടെ വീടുകളിലേക്ക് തിരികെ പോവരുതെന്ന് ക്വീൻസ്‌ലാൻഡ് പ്രീമിയർ ഡേവിഡ് ക്രിസ ഫുള്ളി മുന്നറിയിപ്പ് നൽകി. മേഖലയിലെ പ്രധാന നദികൾ എല്ലാം നിറഞ്ഞൊഴുകുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബ്രൂസ് ഹൈവേയിൽ പലയിടങ്ങളിലായി ഉണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്, മേഖലയിലെ നിരവധി ഇടങ്ങളിൽ വൈദ്യതി മുടങ്ങിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!