128
നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇന്ത്യയിലെ ബിഹാര്‍, അസം എന്നീ പ്രദേശങ്ങളില്‍ ഇതിന്റെ പ്രകനമ്പനമുണ്ടായി. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഡൽഹി–എൻസിആർ, ബിഹാർ, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
ഭൂമിക്ക് ഉള്ളില്‍ ഇന്ത്യന്‍, യൂറേഷ്യന്‍ ടെക്ടോണിക് പ്ലെയിറ്റുകള്‍ കൂട്ടിമുട്ടുന്ന പ്രദേശമായതിനാല്‍ നേപ്പാള്‍ ഭൂകമ്പസാധ്യതാ പ്രദേശമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.47-ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.