Sunday, August 31, 2025
Mantis Partners Sydney
Home » നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പരാജയം, പരമ്പരയില്‍ ഓസീസ് മുന്നില്‍
നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പരാജയം, പരമ്പരയില്‍ ഓസീസ് മുന്നില്‍

നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പരാജയം, പരമ്പരയില്‍ ഓസീസ് മുന്നില്‍

by Editor

മെൽബൺ: സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തില്‍ നിന്ന് അപ്രതീക്ഷിതമായാണ് ഇന്ത്യ ബോക്‌സിങ് ഡേ ടെസ്റ്റില്‍ പരാജയപ്പെട്ടത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യയെ 184 റണ്‍സിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ 155 റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലെത്തി.

339 വിജലക്ഷ്യവുമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ രോഹിത് ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. 9 റൺസായിരുന്നു സമ്പാദ്യം. വൺഡൗണായി വന്ന കെ.എൽ രാഹുൽ ഡക്കായി നാലാമനായി ക്രീസിലെത്തിയ കോലി പതിവ് ശൈലിയിൽ പുറത്തായി. 5 റൺസുമായാണ് വിരാട് കൂടാരം കയറിയത്. 191 പന്തിൽ 82 റൺസെടുത്ത ജയ്സ്വാൾ ഏഴാമനായി പുറത്തായതോടെയാണ് ഇന്ത്യ തോൽവി ഉറപ്പിച്ചത്. 30 റൺസെടുത്ത പന്തും അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ഇന്നും പുറത്തായത്. ആദ്യ ഇന്നിം​ഗ്സിൽ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡി ഒരു റണ്ണെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ രണ്ടിനും. ആകാശ് ദീപ് ഏഴ് റൺസെടുത്തപ്പോൾ ബുമ്രയും സിറാജും ഡക്കായി. അഞ്ചു റൺസുമായി ക്രീസിൽ നിന്ന വാഷിം​ഗ്ടൺ സുന്ദറിന് കൂട്ടിനാരുമുണ്ടായില്ല. മൂന്നു വീതം വിക്കറ്റെടുത്ത പാറ്റ് കമിൻസും സ്കോട്ട് ബോളണ്ടുമാണ് ഇന്ത്യയെ തകർത്തത്. നഥാൻ ലിയോണിന് രണ്ടുവിക്കറ്റ് ലഭിച്ചപ്പോൾ മിച്ചൽ സ്റ്റാർക്കും ട്രാവിസ് ഹെ‍‍ഡും ഒരോ വിക്കറ്റ് വീതം നേടി.

Score Card: AUS 1st innings 474, IND 1st innings 369, AUS 2nd innings 234 and IND 2nd innings 155

Send your news and Advertisements

You may also like

error: Content is protected !!