സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നു എന്നാണ് പരാതി. BNS 79, ഐടി ആക്ട് 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തിരുന്നില്ല.
പരാതി വ്യാജമാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് നടിക്കെതിരെ മാനനഷ്ട കേസ് നൽകുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ആദ്യ പരാതിയിൽ അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. കേസ് പരിഗണിക്കവെ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടിയുടെ വസ്ത്രധാരണ രീതി സംബന്ധിച്ചുള്ള രാഹുൽ ഈശ്വറിന്റെ പ്രസ്താവനകൾ ആണ് വിവാദമായത്.