68
ദോഹ ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര. കരിയറിൽ ആദ്യമായി നീരജ് 90 മീറ്റർ കടന്നു. 90.23 മീറ്റർ ആണ് മൂന്നാം ശ്രമത്തിൽ നീരജ് എറിഞ്ഞത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരം 90 മീറ്റർ ദൂരമെറിയുന്നത്. 90 മീറ്റർ മറികടക്കുന്ന ലോകത്തെ 25-ാം താരമാണ് നീരജ് ചോപ്ര.
27കാരനായ നീരജ് തന്റെ കരിയറിൽ രണ്ട് തവണ ഈ മാർക്ക് മറികടക്കുന്നതിന് അടുത്തെത്തിയിരുന്നു, 2022 ലെ സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ 89.94 മീറ്ററാണ് അദ്ദേഹത്തിന്റെ മുൻ മികച്ച ദൂരം.
പാക്കിസ്ഥാന്റെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ അർഷദ് നദീമും (92.97 മീറ്റർ) ചൈനീസ് തായ്‌പെയുടെ ചാഒ സുൻ ചെങ്ങുമാണ് (91.36 മീറ്റർ) ഏഷ്യയിൽ ഈ നേട്ടം കൈവരിച്ച ആദ്യ രണ്ട് സ്ഥാനക്കാർ.