Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » തൃശ്ശൂർ നഗരത്തിലെ 139 കെട്ടിടങ്ങൾ പൊളിക്കും
തൃശ്ശൂർ നഗരത്തിലെ 139 കെട്ടിടങ്ങൾ പൊളിക്കും

തൃശ്ശൂർ നഗരത്തിലെ 139 കെട്ടിടങ്ങൾ പൊളിക്കും

by Editor
Send your news and Advertisements

തൃശൂർ: നഗരത്തിൽ അപകടഭീഷണിയിലുള്ള 139 പഴയ കെട്ടിടങ്ങൾ പൊളിക്കും. കോർപറേഷൻ കൗൺസിലിലാണ് തീരുമാനം. സംസ്ഥാന ദുരന്ത നിവാരണ സമിതിയും കോർപറേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴക്കം ചെന്ന കെട്ടിടങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ കാലവർഷത്തിൽ അഞ്ചു പഴയ കെട്ടിടങ്ങൾ നിലംപൊത്തിയ അനുഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് കെട്ടിടങ്ങളുടെ പരിശോധന നടത്തിയത്. അപകട ഭീഷണിയിലുള്ള കെട്ടിടങ്ങളാണ് 139 എണ്ണവും. കോർപറേഷൻ കൗൺസിൽ യോഗം ഒറ്റക്കെട്ടായാണ് കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനമെടുത്തത്. കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ചുമതല കോർപറേഷൻ സെക്രട്ടറിക്കാണ്.

 

You may also like

error: Content is protected !!