212
സിഡ്‌നി: തിരുവനന്തപുരം സ്വദേശിനി ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ അന്തരിച്ചു. കാൻബറ പെന്തക്കോസ്‌തൽ ചർച്ചിലെ അംഗമായിരുന്ന ഡെയ്‌സി എബ്രഹാം (46) ആണ് മരിച്ചത്. എസിടി ഹെൽത്തിൽ ഡാറ്റ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. തിരുവനന്തപുരം പട്ടം സ്വദേശി വേപ്പുംതറ മലയിൽ കുടുംബാംഗം ശ്രീ കോശി എബ്രഹാമിന്റെയും ശ്രീമതി ഗ്രേസി എബ്രഹാമിന്റെയും മകളാണ്.
ഡെയ്‌സി ഏബ്രഹാം കുറച്ചുകാലമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം ജൂൺ അഞ്ചിന് വ്യാഴാഴ്‌ച രാവിലെ 11-ന് സിഡ്‌നിയിലുള്ള മക്കാർതർ മെമ്മോറിയൽ പാർക്കിൽ നടക്കും. ഭർത്താവ്: രാഹുൽ ജോർജ്, മകൻ ജോയൽ മിഖായേൽ ജോർജ്. സഹോദരങ്ങൾ: നാൻസി എബ്രഹാം, ലിജു ജോൺ, ബെൻസി തോമസ് എബ്രഹാം, സെറിൻ എൽസ തോമസ്.