Sunday, August 31, 2025
Mantis Partners Sydney
Home » തടവിൽ കഴിയുന്ന ഇസ്രായേലി പെൺകുട്ടിയുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു.
തടവിൽ കഴിയുന്ന ഇസ്രായേലി പെൺകുട്ടിയുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു; ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു.

തടവിൽ കഴിയുന്ന ഇസ്രായേലി പെൺകുട്ടിയുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു.

ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു.

by Editor

ജെറുസലേം: 2023 ലെ ഒക്ടോബർ 7 ആക്രമണത്തിൽ തടവിലാക്കിയ 19 കാരിയായ ഇസ്രായേലി പെൺകുട്ടിയുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു. ഇസ്രായേൽ പ്രതിരോധ സേനയിലെ സൈനിക ലിറി അൽബാഗിന്റെ വീഡിയോയാണ് പുറത്തുവന്നത്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ താൻ ഹാമസ് ഭീകരരുടെ തടവിലായിട്ട് 450 ദിവസങ്ങൾ പിന്നിടുന്നുവെന്നും ജീവിതം അവസാനിച്ചെന്ന് തോന്നി തുടങ്ങിയെന്നും പെൺകുട്ടി കരച്ചിലടക്കി പറയുന്നുണ്ട്. 2023 ഒക്ടോബർ 7 -ന് ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയപ്പോൾ ഗാസ അതിർത്തിക്കടുത്തുള്ള നഹൽ ഓസ് സൈനിക താവളത്തിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു ലിറി അൽബാഗ്. ഭീകരരുടെ ആക്രമണത്തിൽ 15 സൈനികർ കൊല്ലപ്പെട്ടപ്പോൾ അവളെയും മറ്റ് ആറ് പേരെയും സംഘം തട്ടിക്കൊണ്ടുപോയി. ഹമാസ് ബന്ദികളാക്കിയ ആറ് നിരീക്ഷണ സൈനികരിൽ ഒരാളെ പിന്നീട് രക്ഷപ്പെടുത്തി, മറ്റൊരാളെ തടവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലിറി അൽബാഗും മറ്റ് നാല് പേരും ഇപ്പോഴും തടവിൽ കഴിയുകയാണ്. പുറത്തുവന്ന മകളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണെന്ന് ലിറിയുടെ കുടുംബം പ്രതികരിച്ചു. മകളുടെ സുരക്ഷിതമായ മോചനം ഉറപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അവർ അഭ്യർത്ഥിച്ചു.

അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. വെടിനിർത്തൽ ധാരണയ്ക്കായി മധ്യസ്ഥശ്രമം തുടരുന്നതിനിടെ ഗാസയിലെ നൂറോളം കേന്ദ്രങ്ങളിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 88 പലസ്തീൻകാർ കൊല്ലപ്പെട്ടു. 15 മാസം പിന്നിട്ട സംഘർഷം അവസാനിപ്പിക്കുന്നതിനും ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി ബന്ദികളിൽ അവശേഷിക്കുന്നവരെ യുഎസിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായി ചുമതലയേൽക്കുന്ന 20-നു മുൻപ് മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് വേഗമേറി. ചർച്ചകൾക്കായി 20 മധ്യസ്ഥർ ഖത്തറിലെ ദോഹയിലെത്തിയിട്ടുണ്ട്. ഇസ്രയേലിന്റെ സൈനിക നടപടിയിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 45,805 ആയി. പരുക്കേറ്റവരുടെ എണ്ണം 109,064 ആണ്.

https://x.com/yki_niassoh/status/1875667186968359343

Send your news and Advertisements

You may also like

error: Content is protected !!