Monday, September 1, 2025
Mantis Partners Sydney
Home » ജമ്മു കശ്മീരിൽ അജ്ഞാത രോഗം ബാധിച്ച് 15 മരണം.
ജമ്മു കശ്മീരിൽ അജ്ഞാത രോഗം ബാധിച്ച് 15 മരണം.

ജമ്മു കശ്മീരിൽ അജ്ഞാത രോഗം ബാധിച്ച് 15 മരണം.

by Editor

ശ്രീന​ഗർ: ജമ്മു കശ്മീരിൽ അജ്‍ഞാത രോ​ഗം ബാധിച്ച് 15 പേർ മരിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമിതിയെ നിയോ​ഗിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുന്നത്. ഇതു കൂടാതെ കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറൻസിക് വിദഗ്ധരും സംഘത്തിലുണ്ട്.

​ജമ്മു കശ്മീരിലെ ര​ജൗരി ജില്ലയിലെ ബാദൽ ​ഗ്രാമത്തിലാണ് ആറാഴ്ചയക്കിടയിൽ 15 പേർ മരിച്ചത്. കടുത്ത പനി, തല ചുറ്റൽ, ബോധക്ഷയം എന്നിവയാണ് രോ​ഗ ലക്ഷണങ്ങളായി രോ​ഗികൾ പറയുന്നത്. ചികിത്സയ്ക്ക് എത്തി ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ഇവർ മരിക്കുകയാണ്. 2024 ഡിസംബറിൽ ഒരു കുടുംബത്തിലെ 7 പേർ അസുഖബാധിതരായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ 5 പേർ മരിക്കുകയും ചെയ്തു. നിലവിൽ അസുഖബാധിതയായ 15-കാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നിൽ പകർച്ചാ വ്യാധിയോ ബാക്ടീരിയ, ഫം​ഗസ് ബാധയോ അല്ലെന്നാണ് കശ്മീർ സർക്കാർ പറയുന്നത്. ഒരു മാസത്തിനുശേഷം 10 പേർക്ക് അസുഖം ബാധിച്ചതിൽ 5 കുട്ടികൾ മരിച്ചു.

Send your news and Advertisements

You may also like

error: Content is protected !!